ശത്രുവോ? മിത്രമോ? ഇന്ന് മനുഷ്യർക്ക് ശത്രുക്കളെയും മിത്രങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ശത്രുക്കളെയും മിത്രങ്ങളെയുമാണ്. മാംസ ഭക്ഷണം, മദ്യപാനം, മയക്കുമരുന്ന്, ചൂതുകളി, ലൈംഗിക അരാജകത്വം, കടബാധ്യത എന്നിങ്ങനെയുള്ള ആറു ശത്രുക്കളെ അകറ്റി നിർത്തി ശ്രേഷ്ഠമായ മനുഷ്യജീവിതത്തെ സാർത്ഥകമാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസക് ആണ്. ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്….

read more

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…

read more

യജ്ഞം ചെയ്യുന്നതെന്തിനാണ്? “യജ്ഞാനുഷ്ഠാനത്താൽ അനേകം പ്രാണികൾക്ക് ഉപകാരമുണ്ടാകുന്നു. വായു, ജലം, അന്നം എന്നിവ പരിശുദ്ധമാവുന്നു. രോഗങ്ങൾ നശിക്കുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ ഉണ്ട്.” (വേദപ്രകാശം പാഠാവലി, പേജ്: 16) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക….

read more

ഈശ്വരസാക്ഷാത്കാരം “ഈശ്വരസാക്ഷാത്കാരം എപ്പോൾ വേണമെങ്കിലും സാധ്യമാണ്. അതിന് ദേശകാലങ്ങളോ പരിസ്ഥിതികളോ തടസ്സമായി വരുന്നില്ല. ശരിയായ പരിശ്രമം മാത്രമാണ് അതിന് ആവശ്യമായിട്ടുള്ളത്. അതായത് ശ്രദ്ധ, ഭക്തി, ശുദ്ധമായ ജ്ഞാനം, കർമ്മം, ഉപാസന എന്നിവ. ഭൗതിക ലോകത്തിൽപ്പെട്ടുഴലുന്നവർക്ക് ഈശ്വരനെ അറിയുക എന്നത് വളരെ പ്രയാസമാണ്. ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി പ്രാപിച്ച ഒരാൾക്കാകട്ടെ ഈശ്വരൻ എപ്പോഴും ലഭ്യമാണ്. അജ്ഞാനിയായ ഒരു വ്യക്തിക്ക് ഈശ്വരൻ…

read more

You cannot copy content of this page