ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2)…

read more

ഇന്ന് (09.06.2024) കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ബ്രഹ്മചാരി ചന്ദൻ രാജിൻ്റെ കർണവേധ, ഉപനയന, വേദാരംഭ സംസ്കാരത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഉള്ള (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലത്തിൽ (പാലക്കാട്‌ ജില്ല) 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന്…

read more

ആര്യസമാജത്തിലെ ഉന്നതരായ പദാധികാരികൾഇന്ന് (07.06.2024) വെള്ളിനേഴി ആര്യസമാജവും ലേഖരാം ഫൌണ്ടേഷനും നടത്തുന്ന വിവിധ സേവാകേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീ എസ്. കെ.ആര്യ (ചെയർമാൻ, JBM ഗ്രൂപ്പ്, അധ്യക്ഷൻ, അഖിൽ ഭാരതീയ ദയാനന്ദ സേവാശ്രമം സംഘ്, മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികാഘോഷത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ തുടങ്ങി വിവിധ പദവി വഹിക്കുന്നു), ശ്രീ വിനയ് ആര്യ (ജനറൽ…

read more

ഇന്ന് (05.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ശ്രീശ്യാം ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari named Brahmachari Sree Shyam is getting admitted to Veda Gurukulam in a traditional Kerala Vedic way today (05.06.2024) with samith pani (while holding the three…

read more

ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി പ്ലസ് ടു പഠനത്തിന് സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സർക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് വർണ്ണ – വർഗ്ഗ -ലിംഗ ഭേദമില്ലാതെ ലേഖരാം എഡ്യൂക്കേഷൻ ഗ്രാന്റിന് അപേക്ഷിക്കാം. വർണ്ണ – വർഗ്ഗ -ലിംഗ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും യോഗ്യരായ…

read more

You cannot copy content of this page