Our beloved Acharya ji of Veda Gurukulam, Karalmanna (Kerala) Acharya Chaturbhuj Arya ji ( 69) passed away at Kollur in karnataka today morning. He was staying in an ashram in Karnataka since last one month a great loss to Veda Gurukulam, Karalmanna and the entire Aryan world. We lost a great Sanskrit Vyakaranacharya. Pranam to the departed soul.
read moreആദികാവ്യമായ വാല്മീകി രാമായണം വേദപ്രതിപാദിതമായ ത്യാഗപ്രധാനമായ ജീവിതരീതിയെയാണ് ഉയർത്തികാട്ടുന്നതെന്ന് പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ അഭിപ്രായപ്പെട്ടു. കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരിന്നു ഗുരുകുലത്തിന്റെ കുലപതികൂടിയായ അദ്ദേഹം. “വേദോപബൃംഹണാർത്ഥായ” എന്ന് വാല്മീകി മഹർഷി തന്നെ പറയുന്ന രാമായണപഠനം, ഇദം ന മമ – ഇതൊന്നും എന്റേതല്ല, എന്റെ സ്വാർത്ഥത്തിനു വേണ്ടിയല്ല എന്ന ധർമ്മ തത്ത്വത്തിലധിഷ്ഠിതമായ ലളിതജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ലളിതജീവിതവും ത്യാഗവും സേവനവും ഇക്കാലത്ത് ഏറെ പ്രസക്തിയുള്ള വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
read moreരാമായണം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി.അനഘ കെ.ജി (GVHS ചെർപ്പുളശ്ശേരി), കുമാരി.കീർത്തി കൃഷ്ണ വി.പി.(സരസ്വതി വിദ്യാനികേതൻ, മുളയങ്കാവ്) എന്നിവർ മറുപടി പ്രഭാഷണവും നടത്തി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി.ആദിത്യ എം.സി. (വേദവ്യാസ വിദ്യാപീഠം, അത്തോളി, കോഴിക്കോട്) ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സമ്മാനത്തുകയും പ്രമാണപത്രവും തപാലിൽ അയച്ചു കൊടുത്തു. മത്സരത്തിൽ 60 ശതമാനമോ അതിലധികമോ മാർക്ക് നേടിയ എല്ലാവർക്കും ഗുരുകുലത്തിൽ നിന്നുള്ള പ്രമാണപത്രം തപാലിൽ അയച്ചുകൊടുക്കുന്നതാണ്. കുട്ടികൾക്കായി ‘വ്യാകരണ പ്രവേശിക’ എന്ന ഒരു ഓണ്ലൈൻ പഠനവും ഉടൻ ആരംഭിക്കുന്നതാണ് എന്ന് ഗുരുകുലം അധിഷ്ഠാതാവ് ശ്രീ.കെ.എം.രാജൻ അറിയിച്ചു.
read moreകാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ 2020 ആഗസ്റ്റ് 15 ന് ഉച്ചക്ക് 3 മണി 4 വരെ നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.
read moreഅന്താരാഷ്ട്ര യോഗദിനത്തിൽലോക്ഡൗൺ നിയന്ത്രണം പാലിച്ചുകൊണ്ടും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾ അനുവർത്തിച്ചുകൊണ്ടും കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യൻമാരും ബ്രഹ്മചാരികളും ആര്യസമാജം പ്രവർത്തകരും ചേർന്ന് യോഗാദിനം ആചരിച്ചു. സൂര്യൻ ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, അമാവാസി എന്നിവ പ്രമാണിച്ച് വിശേഷയജ്ഞവും സത്സംഗവും നടത്തി. ലഡാക്കിന്റെ മഞ്ഞുമലകളിൽ ജീവൻ പണയം വെച്ച് മാതൃഭൂമിയുടെ അതിർത്തികാക്കുന്നതിനിടെ വീരമൃത്യുവരിച്ച നമ്മുടെ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങും നടന്നു.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും സ്വദേശി…
read moreഇന്ത്യാ-ചൈന അതിർത്തിയിൽ വരുന്ന കിഴക്കൻ ലഡാക്കിന്റെ ഗൽവാൻ മലനിരകളിൽ ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരായ കേണൽ സന്തോഷ് ബാബു, ഹവിൽദാർ കെ. പളനി, ശിപായ് ഓജ എന്നിവർക്ക് ആര്യസമാജം കേരളഘടകത്തിന്റെ ആദരാഞ്ജലികൾ ……ജയ് ജവാൻ..ജയ് ആര്യാവർത്തം..
read moreSathyarth Prakash (Light of Truth in English) is a master work of Maharshi Dayanand Saraswathi, the social reformer of nineteenth century. Study of it make one to understand who is God, why to pray, how to pray, what is Atma, what is Dharma, what is real Karma of Humans, what is real goal of Life etc.according to Vedas.
read moreനമസ്തേ,ആധുനിക സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ ആകമാനം ഒരു വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണല്ലോ. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ പഠനത്തിനും സ്വാധ്യായത്തിനും എല്ലാവർക്കും ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും ദീർഘകാലം താമസിച്ചു പഠിക്കാനും പരിമിതികൾ ഏറെയുണ്ട്. നിലവിൽ അത്തരം സ്ഥാപങ്ങൾ എല്ലായിടത്തും ഇല്ലതാനും.
read moreപ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന പഠനക്ലാസ് മാർച്ച് 13 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
read moreമര്യാദാപുരുഷോത്തമൻ ആയിരുന്ന ശ്രീരാമന്റെ ജന്മദിനമാണിന്ന്. ഇപ്പോൾ പ്രചാരത്തിലുള്ള ബഹുഭൂരിപക്ഷം പഞ്ചംഗങ്ങളിലും തെറ്റായ കാലഗണന കണക്കാക്കുന്നതിനാൽ ഈ വർഷം വൈശാഖ ശുക്ള നവമിയാണ് (2020 ഏപ്രിൽ 2 ന്) രാമനവമി ആയി ആചരിച്ചു വരുന്നത്. മഹർഷി ദയാനന്ദൻ തന്റെ ഋഗ്വേദാദി ഭാഷ്യ ഭൂമികയിൽ സങ്കല്പ പാഠം ചൊല്ലുന്നതിന്റെ മഹിമയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്
read more