നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് ഈ വരുന്ന ശനിയാഴ്ച (2024 ജനുവരി 27) വേദഗുരുകുലം എട്ടാം വാർഷികോത്സവത്തോടനുബന്ധിച്ച് തുടക്കം കുറിക്കുന്നു.നാടൻപശുവിൽ നിന്നുള്ള പാൽ ഇതര ഉൽപ്പന്നങ്ങളുടെ – അതായത് ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മൂല്യം തിരിച്ചറിയുക എന്നതാണ് നമ്മുടെ ഈ ഉദ്യമത്തിൻ്റെ പ്രധാന…

read more

വേദഗുരുകുലം എട്ടാം വാർഷികാഘോഷം 2024 ജനുവരി 26, 27 തീയതികളിൽ കാറൽമണ്ണ വേദഗുരുകുലം എട്ടാം വാർഷികാഘോഷം 2024 ജനുവരി 26, 27 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.ജനുവരി 26 ന്കാലത്ത് 7 മണിക്ക് പൗർണമാസേഷ്ടി (ശ്രൗതയാഗങ്ങളുടെ മൂലരൂപമായ വിശേഷ യജ്ഞം), വൈകുന്നേരം 4 ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യ എന്നിവയും, 27 ന് പണ്ഡിതരത്നം…

read more

“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…

read more

നൂറ്റാണ്ടുകളായി ഭാരതം അടിമത്തം പേറി നടക്കുകയാണ്. 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും നാം സ്വാതന്ത്ര്യം നേടി എന്ന് അഭിമാനിക്കുമ്പോഴും മതേതരത്വം എന്ന ലേബൽ ഒട്ടിച്ച് ജനമാസങ്ങളിൽ ആഴത്തിൽ വേരോടിയ ഭാരതീയ ഇതിഹാസ പുരുഷൻമാരായ ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ജന്മസ്ഥലമെന്ന് കോടാനുകോടി ജനങ്ങൾ വിശ്വസിക്കുന്ന പുണ്യസങ്കേതങ്ങൾ ഇന്നും വിദേശക്രമികളുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അതിൽ അഭിമാനിക്കുന്നവർ കൂടിയാണ് അർബൻ നക്സലുകളും…

read more

സാർവഭൗമ വൈദിക വിശ്വരാഷ്ട്രത്തിലെ നരോത്തമനും, ധർമ്മത്തിന്റെ മൂർത്തിരൂപവുമായി വാല്മീകി മഹർഷി വിശേഷിപ്പിച്ച മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലം പൂർവകാല പ്രതാപത്തോടെ ഉയർത്തെഴുന്നേൽക്കുന്ന 2024 ജനുവരി 22 ന്റെ ശുഭമുഹൂർത്തത്തിൽ എല്ലാവർക്കും മംഗളാശംസകൾ നേരുന്നു TEAM ARYA SAMAJAM KERALAM

read more

നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു…

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ *2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുകഈ…

read more

ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന ഋതുക്കളിൽനിന്നും ഏറെ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത്. ‘സംവസന്തി ഋതവഃ ഇതി സംവത്സരഃ’ എന്ന് ശതപഥ ബ്രാഹ്മണം…

read more

നമസ്തേ, വേദഗുരുകുലത്തിലെ ബ്രഹ്മചാരികളായ ശാസ്തൃ ശർമ്മൻ, അഗ്നിശർമ്മൻ എന്നിവർ NIOS ഒക്ടോബർ മാസത്തിൽ നടത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷ ഉന്നത മാർക്കോടെ പാസ്സായ വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. സംഗോപാങ്‌ഗ വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസ പഠനവും ഒന്നിച്ചു കൊണ്ടുപോകുക എന്നത് ഇച്ഛാശക്തിയുള്ളവർക്ക് കഠിനമല്ല എന്നാണിത് തെളിയിക്കുന്നത്. വിജയികൾക്കും അവരെ അതിന് പ്രാപ്തരാക്കിയ സർവ്വശ്രീ ഭവദാസൻ മാസ്റ്റർ, രാജീവ് മാസ്റ്റർ,…

read more

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആര്യസമാജം കേന്ദ്രങ്ങൾ ശക്തമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള സത്സംഗ സമിതികളിൽ ഒന്നായ പുറത്തൂർ സമിതി ഇന്ന് രൂപീകരിച്ചു. ഇന്ന് കാലത്ത് 10 മണിക്ക് പുറത്തൂർ പഞ്ചായത്തിൽ ചിറക്കലങ്ങാടിയിലെ അയ്യപ്പ ഭജനമഠത്തിൽ ചേർന്ന യോഗത്തിൽ വെച്ച് ശ്രീ. സി. കെ. ജയകേസരി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ…

read more

You cannot copy content of this page