ആദികാവ്യമായ വാല്മീകി രാമായണം വേദപ്രതിപാദിതമായ ത്യാഗപ്രധാനമായ ജീവിതരീതിയെയാണ് ഉയർത്തികാട്ടുന്നതെന്ന് പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ അഭിപ്രായപ്പെട്ടു. കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരിന്നു ഗുരുകുലത്തിന്റെ കുലപതികൂടിയായ അദ്ദേഹം. “വേദോപബൃംഹണാർത്ഥായ” എന്ന് വാല്മീകി മഹർഷി തന്നെ പറയുന്ന രാമായണപഠനം, ഇദം ന മമ – ഇതൊന്നും എന്റേതല്ല, എന്റെ സ്വാർത്ഥത്തിനു വേണ്ടിയല്ല എന്ന ധർമ്മ തത്ത്വത്തിലധിഷ്ഠിതമായ ലളിതജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ലളിതജീവിതവും ത്യാഗവും സേവനവും ഇക്കാലത്ത് ഏറെ പ്രസക്തിയുള്ള വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
read moreകാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ 2020 ആഗസ്റ്റ് 15 ന് ഉച്ചക്ക് 3 മണി 4 വരെ നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.
read moreഅന്താരാഷ്ട്ര യോഗദിനത്തിൽലോക്ഡൗൺ നിയന്ത്രണം പാലിച്ചുകൊണ്ടും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾ അനുവർത്തിച്ചുകൊണ്ടും കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യൻമാരും ബ്രഹ്മചാരികളും ആര്യസമാജം പ്രവർത്തകരും ചേർന്ന് യോഗാദിനം ആചരിച്ചു. സൂര്യൻ ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, അമാവാസി എന്നിവ പ്രമാണിച്ച് വിശേഷയജ്ഞവും സത്സംഗവും നടത്തി. ലഡാക്കിന്റെ മഞ്ഞുമലകളിൽ ജീവൻ പണയം വെച്ച് മാതൃഭൂമിയുടെ അതിർത്തികാക്കുന്നതിനിടെ വീരമൃത്യുവരിച്ച നമ്മുടെ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങും നടന്നു.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും സ്വദേശി…
read moreആധുനിക സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ ആകമാനം ഒരു വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണല്ലോ. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ പഠനത്തിനും സ്വാധ്യായത്തിനും എല്ലാവർക്കും ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും ദീർഘകാലം താമസിച്ചു പഠിക്കാനും പരിമിതികൾ ഏറെയുണ്ട്. നിലവിൽ അത്തരം സ്ഥാപനങ്ങൾ എല്ലായിടത്തും ഇല്ലതാനും. ഇതിനൊരു പരിഹാരം എന്നോണം ലോകമെമ്പാടുമുള്ള ജിജ്ഞാസുക്കൾ ക്ക് വൈദിക വിഷയങ്ങൾ ഓൺലൈനായി ‘വെർച്വൽ ക്ലാസ്റൂം’ വഴി സൗജന്യമായി പഠിക്കാനുള്ള അവസരം കാറൽമണ്ണ വേദ ഗുരുകുലം 2020 ഏപ്രിൽ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്.
read more