നമസ്തേ, വാല്മീകി രാമായണം, കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷാവിജയികൾക്കുള്ള പുരസ്കാരദാനവും, പുസ്തകപ്രകാശനവും സെപ്തംബർ 22 ന് കാറൽമണ്ണ വേദഗുരുകുലവും, ലേഖരാം ഫൗണ്ടേഷനും സംയുക്തമായി ആഗസ്ത് 13 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, സെപ്തംബർ 10 ന് നടത്തിയ കൃഷ്ണായനം 2023 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണവും ആര്യസമാജം വെള്ളിനേഴിയുടെ പുതിയ പ്രസിദ്ധീകരണങ്ങളായ “ഹിന്ദു സംഘാടനം എന്തുകൊണ്ട്?എങ്ങനെ…
read moreനമസ്തേ,ലോകമംഗളത്തിനായി കാത്യായന ശ്രൗതസൂത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശ്രൗത യജ്ഞം (ഇഷ്ടി) 2021 മെയ് 26 ന് കാറൽമണ്ണയിൽ വെച്ചു നടത്താൻ ഉദ്ദേശിക്കുന്നു.
read moreവേദഗുരുകുലത്തിന്റെ അഞ്ചാം വാർഷികം സ്വാമി ശ്രദ്ധാനന്ദന്റെ രക്തസാക്ഷിദിനമായ ഡിസംബർ 23 ന് കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെ ആചരിച്ചു. വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹു.സിക്കിം ഗവർണർ ശ്രീ.ഗംഗാപ്രസാദ് സത്യാർത്ഥപ്രകാശത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ 2020 നവംബർ 29 ന് നടത്തിയ ഓണ്ലൈൻ പരീക്ഷയിലെ വിജയികൾക്ക് പുരസ്കാരദാനം വീഡിയോ കോണ്ഫറൻസിലൂടെ നടത്തി.
read moreA shradhanjali Sabha for late Acharya Chaturbhuj Arya Ji held at Veda Gurukulam (Kerala) at 9.30 am on 06 Sep 2020 (Sunday). Dr.Sasikumar Nechiyil, MD (Ayu.) Presided over the function.
read moreകാറൽമണ്ണ വേദഗുരുകുലത്തിലേ പ്രധാനാചാര്യനായിരുന്ന ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഒരു ചടങ്ങ് സപ്തംബർ 6 ന് ഞായറാഴ്ച കാലത്ത് 9.30 ന് വേദഗുരുകുലത്തിൽ നടക്കുന്നതാണ്
read moreOur beloved Acharya ji of Veda Gurukulam, Karalmanna (Kerala) Acharya Chaturbhuj Arya ji ( 69) passed away at Kollur in karnataka today morning. He was staying in an ashram in Karnataka since last one month a great loss to Veda Gurukulam, Karalmanna and the entire Aryan world. We lost a great Sanskrit Vyakaranacharya. Pranam to the departed soul.
read moreആദികാവ്യമായ വാല്മീകി രാമായണം വേദപ്രതിപാദിതമായ ത്യാഗപ്രധാനമായ ജീവിതരീതിയെയാണ് ഉയർത്തികാട്ടുന്നതെന്ന് പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ അഭിപ്രായപ്പെട്ടു. കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരിന്നു ഗുരുകുലത്തിന്റെ കുലപതികൂടിയായ അദ്ദേഹം. “വേദോപബൃംഹണാർത്ഥായ” എന്ന് വാല്മീകി മഹർഷി തന്നെ പറയുന്ന രാമായണപഠനം, ഇദം ന മമ – ഇതൊന്നും എന്റേതല്ല, എന്റെ സ്വാർത്ഥത്തിനു വേണ്ടിയല്ല എന്ന ധർമ്മ തത്ത്വത്തിലധിഷ്ഠിതമായ ലളിതജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ലളിതജീവിതവും ത്യാഗവും സേവനവും ഇക്കാലത്ത് ഏറെ പ്രസക്തിയുള്ള വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
read moreകാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ 2020 ആഗസ്റ്റ് 15 ന് ഉച്ചക്ക് 3 മണി 4 വരെ നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.
read moreഅന്താരാഷ്ട്ര യോഗദിനത്തിൽലോക്ഡൗൺ നിയന്ത്രണം പാലിച്ചുകൊണ്ടും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾ അനുവർത്തിച്ചുകൊണ്ടും കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യൻമാരും ബ്രഹ്മചാരികളും ആര്യസമാജം പ്രവർത്തകരും ചേർന്ന് യോഗാദിനം ആചരിച്ചു. സൂര്യൻ ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, അമാവാസി എന്നിവ പ്രമാണിച്ച് വിശേഷയജ്ഞവും സത്സംഗവും നടത്തി. ലഡാക്കിന്റെ മഞ്ഞുമലകളിൽ ജീവൻ പണയം വെച്ച് മാതൃഭൂമിയുടെ അതിർത്തികാക്കുന്നതിനിടെ വീരമൃത്യുവരിച്ച നമ്മുടെ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങും നടന്നു.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും സ്വദേശി…
read more