ആധുനിക സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ ആകമാനം ഒരു വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണല്ലോ. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ പഠനത്തിനും സ്വാധ്യായത്തിനും എല്ലാവർക്കും ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും ദീർഘകാലം താമസിച്ചു പഠിക്കാനും പരിമിതികൾ ഏറെയുണ്ട്. നിലവിൽ അത്തരം സ്ഥാപനങ്ങൾ എല്ലായിടത്തും ഇല്ലതാനും. ഇതിനൊരു പരിഹാരം എന്നോണം ലോകമെമ്പാടുമുള്ള ജിജ്ഞാസുക്കൾ ക്ക് വൈദിക വിഷയങ്ങൾ ഓൺലൈനായി ‘വെർച്വൽ ക്ലാസ്റൂം’ വഴി സൗജന്യമായി പഠിക്കാനുള്ള അവസരം കാറൽമണ്ണ വേദ ഗുരുകുലം 2020 ഏപ്രിൽ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്.
read more