*നാസ്തികൻമാരുടെയും വേദവിരുദ്ധരുടെയും വാദങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ആര്യസമാജത്തിന് കഴിഞ്ഞു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ TEAM VEDA MARGAM 2025 dayanand200 വേദമാർഗ്ഗം2025 www.aryasamajkerala.org.inhttps://vedagurukulam.org/ Facebookhttps://m.facebook.com/Aryasamajamkeralam/ Twitterhttps://mobile.twitter.com/aryasamajkerala YouTubehttps://m.youtube.com/channel/UCIpj_tVtQOl60IbMHJKRmgg Helpline No. 8590598066, 9446575923

read more

ശിവരാത്രിയുടെ രഹസ്യം യാ നിശാ സർവ്വഭൂതാനാം തസ്യാം ജാഗർത്തി സംയമീ ജാഗർത്തി ശിവരാത്രൌ യ ശ്ശിവസ്തസ്മിൻ പ്രസീദതി ശിവപൂജാശതകം പദ്യം 63 അർത്ഥം :- യാതൊന്ന് സകല ദേഹികൾക്കും രാത്രിയാകുന്നുവോ ആ രാത്രിയിൽ ആത്മനിഷ്ഠനായ യോഗി ഉണർന്നിരിക്കുന്നു. ഈ രാത്രിയാകുന്നു ശിവരാത്രിയെന്ന് പറയപ്പെടുന്നത്. ഈ ശിവരാത്രിയിൽ യാവനൊരുത്തൻ ജാഗരിക്കുന്നുവോ അവനിൽ ശിവൻ (മംഗളസ്വരൂപനായ പരമാത്മാവ് ) പ്രസന്നനായി ഭവിക്കുന്നു….

read more

ഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞം നടക്കുന്നുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

read more

കുളക്കാട് ശിവക്ഷേത്ര പരിസരത്ത് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ വേദാലാപനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ

read more

മഹാശിവരാത്രി ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ ഈശ്വര നാമജപവും ശ്രീരുദ്ര- ചമക മന്ത്രാലാപനവും (യജുർവേദം 16 ആം അദ്ധ്യായം ആലാപനം) നടത്തുന്നു. അന്നേദിവസം പ്രദോഷസന്ധ്യയിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ…

read more

സ്വാമി ദയാനന്ദസരസ്വതിയുടേയും ആര്യസമാജ പ്രസ്ഥാനത്തിന്റെയും മതപരവും സാമൂഹിക-സാമ്പത്തികവും സാംസ്കാരികവുമായ സ്വാധീനം അദ്ദേഹത്തിന്റെ ദ്വിശതാബ്ദിയുടെ വേളയിൽ ലോകമെങ്ങും അംഗീകരിക്കുന്നു. നമ്മുടെ മഹത്തായ ഭൂതകാലത്തെയും പൂർവ്വികരെയും കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം നമ്മുടെ മനസ്സ് അഭിമാനത്താൽ നിറയും! എന്നാൽ ഇന്ന് അതെല്ലാം നമുക്ക് വെറും സ്വപ്നമായി തോന്നുന്നു. ഋഷിമാർ സൃഷ്ടിയുടെ ബോധ സ്രോതസ്സിനെക്കുറിച്ച് ധ്യാനിച്ച അതേ ഹിമാലയം ഇപ്പോഴും വടക്ക് ഇന്ത്യയെ കാക്കുന്നു. അതേ…

read more

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 10 ന് പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ…

read more

ഭാരതം കണ്ട മഹാപുരുഷൻമാരിൽ അഗ്രഗണ്യനായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഭാരതത്തിൻ്റെ ഏറ്റവും ശോച്യമായ അന്ധകാരാവസ്ഥയിലാണ് ഈ മഹാപുരുഷന്റെ ഉദയമുണ്ടായത്. ഗൗതമൻ, കണാദൻ, കപിലൻ, കുമാരിലഭട്ടൻ എന്നിവരുടെ പാണ്ഡിത്യവും ഹനുമാൻ, ഭീഷ്മർ എന്നിവരുടെ ബ്രഹ്മചര്യനിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്റേതിന് സമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്ജലി, വ്യാസൻ എന്നിവരുടേതുപോലുള്ള ആദ്ധ്യാത്മികതയും ഛത്രപതി ശിവജി, ഗുരുഗോവിന്ദ സിംഹൻ എന്നിവരുടേതുപോലുള്ള നീതി…

read more

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…

read more

You cannot copy content of this page