ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലചതുർദശ്യാംതിഥൗ ഹസ്തനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത് ബ്രഹ്മചാരികൾ(വിദ്യാർത്ഥികൾ) പൂർണ്ണസമയവും ഗുരുകുലത്തിൽ…
read moreപ്രമുഖ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ (68) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അന്ത്യം. രസതന്ത്രത്തിൽ രണ്ടു ബിരുദാനന്തര ബിരുദവും ബയോകെമിസ്ട്രിയിൽ പി. എച്ച്. ഡി. യും സയൻസിൽ സംസ്‌കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഭാരതീയ ശാസ്ത്രജ്ഞനുമായ അദ്ദേഹം ആധുനിക ശാസ്ത്രത്തേയും ആത്മീയതയെയും കോർത്തിണക്കി…
read more🙏 ഇന്ന് (27.04.2023) ബ്രഹ്മചാരി ഋത്വിക് ആര്യയുടെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന അഗ്നിഹോത്രത്തിൽ നിന്നും പിറന്നാൾ സദ്യയിൽ നിന്നും ഏതാനും ചിത്രങ്ങൾ.
read moreമാംസാഹാരം ഉചിതമോ? അനുചിതമോ? ഒരു മൗലവിയും ആര്യസമാജികനായ ഒരു പ്രൊഫസറും തമ്മിലുള്ള സ്നേഹ സംവാദം ആര്യസമാജിയായ പ്രൊഫസറും മൗലാനാ സാഹിബും ഇന്ന് ചന്തയിൽ വെച്ച് കണ്ടുമുട്ടി. മൗലാനാ സാഹിബ് അൽപം തിരക്കിലായിരുന്നു. അദ്ദേഹം പറഞ്ഞു, “ഈദ് വരാൻ പോകുകയല്ലേ ബലി കൊടുക്കാനുള്ള ഒരു ആടിനെ വാങ്ങാൻ പോവുകയാണ്”. പ്രൊഫസറുടെ മനസ്സിൽ അപ്പോൾ നിർദോഷികളായ ആട്, കാള, എന്നിവയുടെ കഴുത്തിൽ…
read moreമഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ആര്യസമാജം സംഘടനാപ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വേദമാർഗ്ഗം 2025 ന്റെ പ്രവർത്തനം കോഴിക്കോട് ജില്ലയിലെ വടകരയിൽ പ്രവർത്തനമാരംഭിച്ചു. 2023 ഏപ്രിൽ 20 ന് കാലത്ത് 9.30 ന് അഗ്നിഹോത്രത്തിന് ശേഷം ശ്രീ. വി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ അധ്യക്ഷൻ ശ്രീ….
read moreഇന്ന് മഹാത്മാ ഹംസരാജ് ജന്മദിനം. 1864 ഏപ്രിൽ 19 ന് പഞ്ചാബിലെ ഹോഷിയർപുർ ജില്ലയിലെ ബജ്‌വാട യിൽ അദ്ദേഹം ജനിച്ചു. അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 12 വയസുമാത്രമായിരുന്നു പ്രായം.അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മുൽക് രാജ് കുടുംബത്തിന്റെ രക്ഷാധികാരിയായി ചുമതലയേറ്റു. സ്വന്തം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മുൽക് രാജ് തപാൽ വകുപ്പിൽ ജോലി ഏറ്റെടുക്കുകയും പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ…
read moreനമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 മിഷൻ്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനം വടകരയിൽ 2023 ഏപ്രിൽ 20 ന് ആരംഭിക്കുന്നു. ഈ വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വടകര ലോകനാർക്കാവ്, കൃഷ്ണാ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീ. വി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ശ്രീ. എൻ. പി. ബാലകൃഷ്ണൻ (അദ്ധ്യക്ഷൻ, ഭാരതീയ…
read moreവിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 7 മണിക്ക് വിശേഷാൽ യജ്‌ഞം നടന്നു. തുടർന്ന് കാലത്ത് 10 മണിക്ക് നടന്ന സഭയിൽ വെച്ച് വേദഗുരുകുലം രക്ഷാധികാരി ശ്രീ. ബലേശ്വർ മുനി ഈ അധ്യയന വർഷത്തെ ആർഷപഠന പദ്ധതി ഉദ്ഘാടനം ചെയ്തു. വേദഗുരുകുലം നടത്തുന്ന ആർഷ പാഠ്യപദ്ധതിയുടെ വിശദമായ സിലബസ് പ്രകാശന കർമവും അദ്ദേഹം നിർവഹിച്ചു.ബ്രഹ്മചാരികൾ പുലർച്ചെ ഗുരുകുലത്തിൽ വിഷുക്കണിയും ഒരുക്കിയിരുന്നു….
read moreനമസ്തേ, വിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞവും (കാലത്ത് 7 ന്) പുതിയ ആർഷപഠന പദ്ധതിയുടെ ഉദ്ഘാടനവും (കാലത്ത് 10 ന്) നടക്കുന്നു. ഈ ധന്യ നിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ഈ വിഷു നമുക്ക് കാറൽമണ്ണ വേദഗുരുകുലത്തോടൊപ്പം ആഘോഷിക്കാം….. ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. TEAM VEDA GURUKULAM
read more