അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്‍മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്‌റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍…

read more

എന്താണ് ശ്രാവണി ഉപാകർമ്മം? 🕉 കെ.എം.രാജൻ മീമാംസക് വളരെ പ്രാചീനമായ ഒരു വൈദികാനുഷ്ഠാനമാണ് ശ്രാവണി ഉപാകർമ്മം. ആവണി അവിട്ടവുമായി ബന്ധപ്പെട്ട് ഇത് ആചരിച്ചു വരുന്നു. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഈ വർഷം ഇത് വരുന്നത് ജൂലൈ 10 നാണ്. എന്നാൽ ഇപ്പോൾ ഏറെ പ്രചാരത്തിൽ ഉള്ള നിരയന പഞ്ചാംഗം അനുസരിച്ച് ഇത് വരുന്നത് 2025 ആഗസ്റ്റ്‌ 9…

read more

പൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ…

read more

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം വേദഗുരുകുലം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷ വേദിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മനുസ്മൃതിയെ അറിയുക, ഋഗ്വേദം ഒരു സരളപരിചയം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മനുസ്മൃതിയെ അറിയുക എന്ന പുസ്തകം ഡോ. രവിദീൻ രാംസമൂജ് ഡോ. ശശികുമാർ നെച്ചിയിൽ എം.ഡി. (ആയു.) നും, ഋഗ്വേദം ഒരു സരളപരിചയം എന്ന പുസ്തകം മാതാ സത്യ പ്രിയാനന്ദ സരസ്വതി…

read more

മഹർഷി ദയാനന്ദ സരസ്വതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. അവിദ്യയുടെയും അനാചാരങ്ങളുടെയും കാർമേഘങ്ങൾ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും തകിടം മറിക്കുന്നതിനുവേണ്ടി മേക്കോളെ പ്രഭു വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി തകൃതിയായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. വൈദിക ധർമ്മം (ഹിന്ദു ധർമ്മം) അനാചാരങ്ങളിൽ ആടിയുലഞ്ഞ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാൽ ധർമ്മ ഭ്രഷ്ടനായി, താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാൽ അശുദ്ധമായി, മുസ്ലീങ്ങളിൽ…

read more

ഈശ്വരസാക്ഷാത്കാരം “ഈശ്വരസാക്ഷാത്കാരം എപ്പോൾ വേണമെങ്കിലും സാധ്യമാണ്. അതിന് ദേശകാലങ്ങളോ പരിസ്ഥിതികളോ തടസ്സമായി വരുന്നില്ല. ശരിയായ പരിശ്രമം മാത്രമാണ് അതിന് ആവശ്യമായിട്ടുള്ളത്. അതായത് ശ്രദ്ധ, ഭക്തി, ശുദ്ധമായ ജ്ഞാനം, കർമ്മം, ഉപാസന എന്നിവ. ഭൗതിക ലോകത്തിൽപ്പെട്ടുഴലുന്നവർക്ക് ഈശ്വരനെ അറിയുക എന്നത് വളരെ പ്രയാസമാണ്. ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി പ്രാപിച്ച ഒരാൾക്കാകട്ടെ ഈശ്വരൻ എപ്പോഴും ലഭ്യമാണ്. അജ്ഞാനിയായ ഒരു വ്യക്തിക്ക് ഈശ്വരൻ…

read more

You cannot copy content of this page