ആത്മാക്കൾ എത്രയുണ്ട്? അവയുടെ മുഴുവൻ എണ്ണം എത്രയാണ്? ഉത്തരം : ആത്മാക്കൾ അനേകമുണ്ട്. അവയെ തിട്ടപ്പെടുത്താൻ അൽപ്പജ്ഞനായ ജീവാത്മാവിന് സാധ്യമല്ല. സർവ്വജ്ഞനായ ഈശ്വരന്റെ ദൃഷ്ടിയിൽ ആത്മാക്കളുടെ എണ്ണം പരിമിതമാണ്. ആത്മാക്കളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല. കാരണം അവ അനാദിയും അമരവുമാണ്. അവ പരസ്പരം വ്യത്യസ്തതയുള്ളവയുമാണ്. മോക്ഷപ്രാപ്തിയിലെ ത്തിയ ജീവാത്മാവിനും ഈ നിർണ്ണയം നടത്തുക സാധ്യമല്ല. ഇത് അറിഞ്ഞതുകൊണ്ട് ജീവാത്മാവിന്…
read moreഈശ്വരൻ എന്താണ്? ആരാണ്? എവിടെ വസിക്കുന്നു? ഈശ്വരൻ അനാദിയും നിരാകാരനും സർവ്വവ്യാപിയുമായ ഒരു ചേതനയാണ്. ഈ ജഗത്തിന്റെ നിമിത്തവും ആധാരവും ഈ ചേതനയാണ്. ഈശ്വരൻ സച്ചിദാനന്ദനും ആനന്ദസ്വരൂപനും നിർഗുണനുമാണ്. സർവ്വരേക്കാൾ മഹാനും സർവ്വ ശക്തിമാനുമാണ്. ഈശ്വരസത്ത എന്നത് നമുക്കൊക്കെ ചിന്തിക്കാവുന്നതിലുമപ്പുറം അനന്തമാണ്. എണ്ണമറ്റ സൃഷ്ടികളും ആത്മാക്കളും ഈശ്വരനിൽ നിവസിക്കുന്നു. ഈശ്വരനാകട്ടെ സ്വയം ഇവയിലെല്ലാം നിവസിക്കുകയും ചെയ്യുന്നു. ഈ ബ്രഹ്മാണ്ഡത്തിൽ…
read more“ഈശ്വരനെ അറിയണമെങ്കിൽ “ശ്രേയമാർഗ്ഗത്തിലൂടെ തന്നെ പോകണം. പ്രകൃതി എന്നത് ഒരു മാർഗ്ഗവും ആത്മാവ് സാധകനും പരമാത്മാവ് നേടാൻ യോഗ്യമായ ‘സാധ്യ’ വുമാണ്.” (സംശയനിവാരിണി, പേജ്: 23)
read more“ഈശ്വരൻ എല്ലാ സദ്ഗുണങ്ങളുടെയും, സദ്കർമ്മങ്ങളുടെയും സദ്ഭാവങ്ങളുടെയും ഭാരമാണ്. അതുകൊണ്ട് അദ്ദേഹ വുമായുള്ള സമ്പർക്കം മൂലം ആനന്ദം ലഭ്യമാകുന്നു.” (സംശയനിവാരിണി, പേജ്: 21)
read more“ഈശ്വരനിൽ ആനന്ദമാണുള്ളത്. ആനന്ദം മാത്രം. യാതൊരാത്മാവാണോ ഈശ്വരനുമായി സംസർഗ്ഗത്തിൽ വരുന്നത്, ആ ആത്മാവും ആനന്ദം അനുഭവിക്കുന്നു. യോഗസാധനയിലൂടെ സമാധിയിലെത്തിയവരും ഈ ആനന്ദം അനുഭവിയ്ക്കുന്നു. എന്നത് പ്രാമാണികമാണ്.” (സംശയനിവാരിണി, പേജ്: 21)
read moreസുഖം, ദുഃഖം, ആഗ്രഹം, ദ്വേഷം, പ്രയത്നം, ജ്ഞാനം എന്നീ ആറു ഗുണങ്ങൾ ആത്മാവിന്റെ പ്രത്യേകതയാണ്. (സംശയനിവാരിണി, പേജ്: 16)
read more“ഈശ്വരൻ സ്വന്തം സാമർത്ഥ്യം കൊണ്ട് എല്ലാ സ്ഥൂലജഗത്തിനെയും നിർമ്മിക്കുകയും പ്രളയസമയത്ത് എല്ലാറ്റിനെയും സൂക്ഷ്മകാരണത്തിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു. ജീവാത്മാക്കൾക്ക് സ്ഥൂലജഗത്തിൽ സൂക്ഷ്മ ശരീരം മുക്തിയുടെ സാധനമായി തീരുന്നു.” (സംശയനിവാരിണി, പേജ്: 15)
read moreസ്ഥൂല ശരീരത്തിലൂടെ ആത്മാവ് സുഖവും ദുഃഖവും അനുഭവിച്ചറിയുന്നു. മോക്ഷാവസ്ഥയിലെത്തുന്നതുവരെ ജീവൻ എന്ന് പറയുന്നു. മോക്ഷാവസ്ഥയിൽ ആത്മാവ് സ്വന്തം രൂപത്തിൽ സ്ഥിതി ചെയ്യുന്നു. (സംശയനിവാരിണി, പേജ്: 16)
read more“സൃഷ്ടിയിലൂടെ ജീവാത്മാക്കൾക്ക് ശരീരം ലഭിക്കുന്നു. കർമ്മങ്ങളുടെ ഫലസ്വരൂപമായ പ്രകൃതി (സൃഷ്ടി) തന്നെ ഭോഗം പ്രദാനം ചെയ്യുന്നു. ഈശ്വരീയ ആനന്ദത്തെ പ്രാപിക്കുന്നതിനും സഹായിക്കുന്നു. അതായത് ഭോഗത്തിന്റെയും യോഗത്തിന്റെയും കാരണം പ്രകൃതിയുണ്ടാക്കുന്നു.” (സംശയനിവാരിണി, പേജ്: 15)
read moreമൂന്ന് തത്ത്വങ്ങൾ സമയാനുസരണം കൂട്ടായി പ്രവർത്തിക്കുന്നു. ഒന്ന് വിശ്വത്തിന്റെ ബീജവാപനം നടത്തുന്നു (ഇത് ആത്മാവാണ്). തന്റെ ശക്തിയാൽ സമ്പൂർണ്ണ വിശ്വത്തിന്റെ നിർമ്മാണവും സംരക്ഷണവും ഒരാൾ (പരമാത്മാവ്) നടത്തുന്നു. ഗതിശീലരൂപത്തെ കാണിക്കുന്നുവെങ്കിലും രഹസ്യമയമായ രൂപമില്ലാത്ത തത്ത്വം (പ്രകൃതി) ഇവയാണ്. (സംശയനിവാരിണി, പേജ്: 9)
read more