“സഗുണ നിർഗ്ഗുണോപാസന പരമേശ്വരനിലുള്ള ഗുണങ്ങളെ മനസ്സിലാക്കി അവയുക്തമെന്ന് കാണുകയും അദ്ദേഹത്തിലില്ലാത്തവയറിഞ്ഞ് അവയില്ലാത്തതാണെന്ന് ഗ്രഹിക്കുകയും ചെയ്ത് കീർത്തിക്കുന്നതാണ് സഗുണ നിർഗുണ സ്തുതി.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreഉപാസന “ഈശ്വരന്റെ ഗുണകർമ്മ സ്വഭാവങ്ങൾ പവിത്രമായിരിക്കുന്നത് പോലെ സ്വയവും അത്തരത്തിലാക്കാൻ ശ്രമിക്കുക. ഈശ്വരൻ സർവ്വവ്യാപകനും തന്നേ അതിൽ വ്യാപ്യനായും അറിഞ്ഞ് ഈശ്വരന്റെ സമീപം നാമും ഈശ്വരനും ഉണ്ട് എന്ന് യോഗാഭ്യാസത്താൽ സാക്ഷാത്കരിക്കുന്നതിനേ ഉപാസന എന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreപ്രാർത്ഥന “തന്റെ സാമർത്ഥ്യത്തിലുപരി ഈശ്വരനേക്കുറിച്ച് വിജ്ഞാനം നേടുവാനായി ഈശ്വരനോട് യാചിക്കുക. ദുരഭിമാനത്തെ ഇല്ലാതാക്കൽ ഇതിന്റെ ഫലമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreസ്തുതി “ഗുണകീർത്തന ശ്രവണം അഥവാ ജ്ഞാനം ഇവയുടെ ഫലം പ്രീതിയാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreജൻമം “ശരീരധാരണം നടത്തി പ്രകടിപ്പിക്കുന്നതാണ് ജൻമം. പൂർവ്വം, പരം, മധ്യം എന്നിങ്ങനെ മൂന്നു പ്രകാരത്തിലുണ്ടിത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreനരകം “ദുഃഖ വിശേഷഭാഗവും അതിന്റെ സാമഗ്രികളുടെ പ്രാപ്തിയുമാണ് നരകം. (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreസ്വർഗ്ഗം “സുഖവിശേഷ ഭോഗവും അതിനു വേണ്ടുന്ന സാമഗ്രികളുടെ പ്രാപ്തിയുമാണ് സ്വർഗ്ഗം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read more“ജീവാത്മാക്കൾ തങ്ങളുടെ കർമ്മങ്ങളനുഷ്ഠിക്കുന്നതിൽ സ്വതന്ത്രരും കർമ്മഫലമനുഭവിക്കുന്നതിൽ ഈശ്വരീയവ്യവസ്ഥയാൽ പരതന്ത്രരും ആണ്. അതേപോലെ സത്യാചാരം തുടങ്ങിയവ അനുഷ്ഠിക്കുന്നതിൽ ഈശ്വരൻ സ്വതന്ത്രനാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreപരോപകാരം “എല്ലാ മനുഷ്യരുടെയും ദുരാചാരദുഃഖങ്ങൾ ഇല്ലാതാക്കുകയും ശ്രേഷ്ഠാചാരങ്ങളേയും സുഖത്തെയും വർദ്ധിപ്പിക്കുന്നതാണ് പരോപകാരം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read more“പരീക്ഷ അഞ്ചുതരത്തിലുണ്ട്. ഒന്ന് – ഈശ്വരൻ, അദ്ദേഹത്തിന്റെ ഗുണകർമ്മ സ്വഭാവം, വേദവിദ്യ, രണ്ട് – പ്രത്യക്ഷാദി പ്രമാണങ്ങൾ, മൂന്ന് – സൃഷ്ടിനിയമം, നാല് – ആപ്തൻമാരുടെ വ്യവഹാരം. അഞ്ചാമതായി തങ്ങളുടെ ആത്മാവിന്റെ പവിത്രത, വിദ്യ. ഈ അഞ്ചുപരീക്ഷകളിലൂടെ സത്യാസത്യനിർണയം നടത്തി സത്യത്തെ ഗ്രഹിക്കുകയും അസത്യത്തെ തള്ളിക്കളയുകയും വേണം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read more