SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം.

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ *2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക
ഈ വർഷം SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. സംസ്കൃതത്തോടൊപ്പം ഗണിതം, സയൻസ് വിഷയങ്ങളും ഈ പ്രാക് ശാസ്ത്രി കോഴ്സിൽ ഉണ്ടെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്.

ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും.

പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം നൽകുക.

താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഇതോടൊപ്പം കൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/tr3saS6mCuQu6Tfv6

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എന്ന്,

🙏

രാജീവ്‌ ടി. എ.
പ്രിൻസിപ്പൽ
സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി,
കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസ്

You cannot copy content of this page