ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.

സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്.

കൂടാതെ ഗുരുകുല പഠനത്തോടൊപ്പം അഗ്നിവീർ റിക്രൂട്ട്മെന്റ് പോലെ സായുധ സേനകളിലേക്കും UPSC, കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും വേണ്ടുന്ന ചിട്ടയോടെയുള്ള പരിശീലനവും നൽകുന്നതാണ്.

വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്.

പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനവും താമസവും.

പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഉടനെ രജിസ്റ്റർ ചെയ്യേണ്ടതാണ്, ഓൺലൈൻ ആയി കേന്ദ്രീയ സംസ്കൃത സർവകലാശാലയിൽ അഡ്മിഷൻ എടുക്കേണ്ട തിയ്യതി ഉടനെ അവസാനിക്കുന്നതാണ്.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.

https://forms.gle/Rpi3V7h6k9o3eLUKA

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9497525923, 9446575923 (കാലത്ത് 9 മുതൽ വൈകുന്നേരം 5 മണിവരെ).

എന്ന്,

🙏
കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ

You cannot copy content of this page