നമസ്തേ,

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസിന്റെ ഔപചാരിക ഉദ്ഘാടനം വൈദിക നവവർഷ ദിനമായ (ചൈത്ര ശുക്ല പ്രതിപദ – നിരയന പഞ്ചാംഗമനുസരിച്ച്) ഏപ്രിൽ 9 ന് കാലത്ത് 9.30 ന് ഡോ. പാർവതി കെ. പി. (സംസ്കൃത വിഭാഗം മേധാവി, ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) യുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാമ്പസിന്റെ ഡയറക്ടർ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് നിവഹിക്കുന്നതാണ്.

പ്രൊഫ. എം. കെ. നാരായണൻ നമ്പൂതിരി (സംസ്കൃത വിഭാഗം മുൻ മേധാവി, ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളും സംസ്കൃത പണ്ഡിതരും ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

കേന്ദ്രീയ സംസ്‌കൃത സർവകലാശാലയിൽ നിന്ന് അടുത്തിടെ ഡി. ലിറ്റ്. ബിരുദം ലഭിച്ച കാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കെ. മാധവനെ (M.A. Ph.D, D.Litt.) ആദരിക്കുന്ന ചടങ്ങും ഈ ഉദ്ഘാടനയോഗത്തിൽ വെച്ച് നടക്കുന്നതാണ്.

കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലെ പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1) എന്നീ ക്ലാസ്സുകളും ഇതോടൊപ്പം ആരംഭിക്കുന്നതാണ്.

എല്ലാ സംസ്‌കൃതപ്രേമികളേയും വേദഗുരുകുലം അഭ്യുദയകാംക്ഷികളേയും ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,

🙏

വി. ഗോവിന്ദ ദാസ് അധ്യക്ഷൻ, കേന്ദ്രീയ സംസ്‌കൃത സർവകലാശാല, കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസ്

You cannot copy content of this page