ഇന്ന് ഹിന്ദുസമാജം നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നതിൽ നിരീശ്വരവാദികളായ – ഹിന്ദുനാമധാരികളായ ഏതാനും ചിലർ ഒഴിച്ചു മറ്റാർക്കും സംശയമുണ്ടാവാൻ ഇടയില്ല. നമ്മുടെ കുട്ടികൾ ഇന്ന് അംഗനവാടി മുതൽ കേട്ടും പഠിച്ചും വരുന്നത് അക്കാദമിക് തലത്തിൽ കിട്ടുന്ന വിദ്യാഭ്യാസം മാത്രമാണ്. നിർഭാഗ്യവശാൽ മേക്കോളെ സായിപ്പിന്റെ കറുത്ത തൊലിയുള്ള സായിപ്പ്മാരാക്കാനുള്ള ഈ പദ്ധതിമാത്രം.
അതേ സമയം മറ്റുസമുദായങ്ങളിലുള്ള കുട്ടികൾ തങ്ങളുടെ മതപഠനം മാറ്റിവെച്ചുകൊണ്ടുള്ള ഒരു പഠനത്തിനും തയ്യാറാവുന്നില്ല എന്നാണ് പൊതുവെ കണ്ടുവരുന്നത്. മദ്രസയിൽ പോകാത്ത ഒരുകുട്ടിയും മുസ്ലീം മതവിശ്വാസികളുടെ കുടുംബത്തിൽ ഉണ്ടാവില്ല. ഞായറാഴ്ച്ച പള്ളിയിൽ പോകാത്ത ക്രിസ്തുമത വിശ്വാസികളും ഉണ്ടാവില്ല.
ഹിന്ദുവിന്റെ മക്കൾ മാത്രം കാലത്ത് 7 നു ട്യൂഷൻ ക്ലാസ്സുകൾക്കും തുടർന്ന് നേരിട്ട് വിദ്യാലയത്തിലും എത്തുന്നു. സ്കൂൾ വിട്ടാലും ട്യൂഷൻ കാണും. വീട്ടിൽ എത്തിയാൽ ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്നു നോക്കാൻ വടിയുമായി അമ്മയും കത്തിരിക്കുന്നുണ്ടാവും. ഈ പഠനത്തിനിടക്കു അപൂർവ്വം ചിലർ സന്ധ്യാനാമവും മറ്റു അനുഷ്ഠാനങ്ങളും ചെയ്യുന്നുണ്ടാവും. ടി.വി, മൊബൈൽ ഫോണ്, കമ്പ്യൂട്ടർ എന്നിവയിൽ ആയിരിക്കും ബാക്കി സമയങ്ങളിൽ. അണുകുടുംബങ്ങൾ ആയതിനാൽ പുറത്തുപോയി കളിക്കാൻ പോലും ഭാഗ്യമില്ലാത്ത ബാല്യങ്ങൾ ആണ് നമ്മുടെ കുട്ടികളുടേത്. യാന്ത്രികമായി വളർന്നുവരുന്ന ഈ കുട്ടികൾ നമ്മുടെ ആചാരനുഷ്ഠാനങ്ങളോട് അവജ്ഞത വെച്ചു പുലർത്തിയില്ലെങ്കിലെ അതിശയമുള്ളു. യന്ത്രം കണക്കെ പഠിച്ചുവരുന്ന ഇവരിൽ പലരും ഡോക്ടറും എൻജിനീയറുമൊക്കെ ആയേക്കാം. എന്നാൽ ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ വരുന്ന ഇവരിൽ പലരും മാനസിക രോഗികളായിത്തീരാൻ ഇടയുണ്ട്. പെൺകുട്ടികൾ ലവ് ജിഹാദ് പോലുള്ളവയിൽ അകപ്പെട്ടുപോവുകയും ചെയ്യാം. വീട്ടിൽനിന്നും ഹിന്ദുമത്തെക്കുറിച്ചുള്ള പ്രാഥമിക അറിവുകൾ പോലും ലഭിക്കാത്ത ഇവരോട് ഉത്തരം മുട്ടിക്കുന്ന പല ദുഷ്ചോദ്യങ്ങളും പലരും ചോദിച്ചേക്കാം. പ്രത്യേകിച്ചു ഹോസ്റ്റലിൽ താമസിച്ചു ഉന്നത പഠനം നടത്തുന്നവരിലാണിത് കൂടുതൽ കണ്ടു വരുന്നത്. ഇത്തരത്തിൽ ഒരച്ഛനോട് ഒരു പെൺകുട്ടി ചോദിച്ച “വൈക്കത്തപ്പൻ എന്തു നൽകി?” എന്നത് സമീപകാലത്ത് വർത്തയായിരുന്നതാണല്ലോ..ഇന്ന് ഹിന്ദുമതം ഉപേക്ഷിച്ചു മറ്റു മതങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ ബഹുഭൂരിഭാഗവും ഇടതുപക്ഷ നാസ്തികമതാനുയായികൾ ആയവർ ആണെന്നത് ഒരു സത്യം മാത്രമാണ്.
എന്താണ് ഇതിനുള്ള പരിഹാരം എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇന്ന് നമുക്ക് ക്ഷേത്രങ്ങളുടെയും അധ്യാത്മിക സംഘടനകളുടെയും ആശ്രമങ്ങളുടെയും ആചാര്യന്മാരുടെയും ഒരു കുറവും ഇല്ല. കോടിക്കണക്കിനു രൂപ പിരിച്ചെടുത്തു ക്ഷേത്ര നവീകരണവും ഉത്സവങ്ങളും ഭാഗവത സപ്താഹങ്ങളും ഒക്കെ കൊടുമ്പിരികൊണ്ടു നടക്കുന്നുമുണ്ടിപ്പോൾ (കോവിഡ് സാഹചര്യം ഈ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്). ഹിന്ദുക്കളുടെ ഇടയിൽ വിശ്വാസികളും അല്ലാത്തവയുമായ ഒരുപാട് സാമുദായിക സംഘടനകളുമുണ്ട്. ഇവക്കൊന്നും ഹിന്ദുവിന് ധർമ്മബോധം നൽകാനുതകുന്ന കാര്യപദ്ധതി തയ്യാറാക്കി വിജയകരമായി അതിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല എന്നതും ഒരു ദുഃഖ സത്യമാണ്.
ഈ പരിതസ്ഥിതിയിൽ എല്ലാ ധർമ്മങ്ങളുടെയും അടിസ്ഥാനമായ സത്യ സനാതന വൈദിക ധർമ്മം ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പഠിച്ചു വളരാനുള്ള അവസരം ഒരുക്കുക മാത്രമേ പോംവഴിയുള്ളൂ. ആർഷ ഗുരുകുലങ്ങളിൽ പഠിക്കാൻ വേണ്ടി കുട്ടികളെ അയക്കുകയാണ് ഇതിൽ ഏറ്റവും സുഗമമായത്. കാറൽമണ്ണ വേദഗുരുകുലത്തിൽ ഇതിനുള്ള സൗകര്യം ഉണ്ട്. സാമ്പത്തിക പരാധീനതയും സ്ഥലപരിമിതിയും കാരണം ഏതാനും പേരെ മാത്രമേ നമുക്കവിടെ പഠിപ്പിക്കാൻ കഴിയുന്നുള്ളൂ.
മറ്റൊരു ഉപായം എന്തെന്നാൽ ഈ ഗുരുകുല വിദ്യാഭ്യാസപദ്ധതി ലളിതമായ ക്ലാസ്സുകൾ വഴി താല്പര്യമുള്ള കുട്ടികൾക്ക് പഠിപ്പിക്കാൻ വേണ്ട സൗകര്യം വിവിധ സ്ഥലങ്ങളിൽ ഒരുക്കലാണ്. കാറൽമണ്ണ വേദഗുരുകുലം ഇത്തരത്തിൽ ഒരു പഠന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഭീഷണിമൂലം കഴിഞ്ഞ ഒരു വർഷത്തോളമായി ഇത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ രോഗഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട് എങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് “ആർഷപഠനസരണി आर्षपठनसरणि:” എന്ന ഈ പഠന പദ്ധതി പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ 2020 നവംബർ 28 നും കാറൽമണ്ണയിൽ 2020 ഡിസംബർ 5 നും പുനഃരാരംഭിക്കുകയാണ്.
*സമയസാരിണി*
*വെള്ളിനേഴി* : ശനിയാഴ്ച്ച കാലത്ത് 10 മുതൽ 11വരെ. *സ്ഥലം*: സരസ്വതി വിദ്യാനികേതൻ
*കാറൽമണ്ണ* : ശനിയാഴ്ചകളിൽ ഉച്ചക്ക് ശേഷം 3 മുതൽ 4 വരെ. *സ്ഥലം*: ആര്യസമാജം സേവാകേന്ദ്രം*
വളരെ കുറച്ചുപേർക്ക് മാത്രമേ ഇപ്പോൾ പ്രവേശനം നൽകാൻ സാധിക്കൂ. മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ഈ പഠനം താമസിയാതെ ആരംഭിക്കുന്നതാണ്. ഈ പഠനത്തിന് കുട്ടികളെ ചേർക്കാൻ