സുഖദുഃഖങ്ങളെ സ്വയം മാനിക്കാത്ത ആരാണ് ഈ സൃഷ്ടിയിലുള്ളത്? കഴുത്ത് വെട്ടിയാൽ ദുഃഖിക്കാത്തവരും രക്ഷിക്കുന്നതിൽ സന്തോഷിക്കാത്തവരുമായ ഏതെങ്കിലും മനുഷ്യരുണ്ടോ? എല്ലാവർക്കും ലാഭത്തിലും സുഖത്തിലുമാണ് പ്രസന്നതയെങ്കിൽ നിരപരാധികളായ പ്രാണികളെക്കൊണ്ട് ശരീരത്തെ പോഷിപ്പിക്കുന്നവർ സത്പുരുഷന്മാരുടെ മുന്നിൽ നിന്ദിതരാകാതിരിക്കുമോ? സർവശക്തിമാനായ ജഗദീശ്വരൻ ഈ സൃഷ്ടിയിലെ മനുഷ്യരുടെ ആത്മാക്കളിലും ദയ, ന്യായം എന്നിവ പ്രകാശിപ്പിച്ച് അങ്ങനെ അവർ ദയാലുക്കളും ന്യായയുക്തരുമായിത്തീർന്ന് സർവദാ സർവോപകാരമായ കർമ്മങ്ങൾ ചെയ്ത് സ്വാർത്ഥതയിൽ നിന്ന് വിട്ട് പക്ഷപാതമില്ലാതെ കൃപാപാത്രമായ പശു തുടങ്ങിയ മൃഗങ്ങളെ നശിപ്പിക്കാതെ അവരുടെ പാൽ തുടങ്ങിയ പദാർത്ഥങ്ങളും കൃഷി തുടങ്ങിയ കൃത്യങ്ങളിൽ നേട്ടവും കൈവരിച്ച് എല്ലാ മനുഷ്യനും ആനന്ദത്തിൽ വർത്തിക്കട്ടെ.
(മഹർഷി ദയാനന്ദ സരസ്വതിയുടെ ഭൂമികയിൽ നിന്ന്)

മഹർഷി ദയാനന്ദ സരസ്വതി എഴുതിയ ഗോകരുണാനിധി എന്ന ഹിന്ദി പുസ്തകം മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 50/- രൂപയാണ് (തപാൽ ചെലവ് പുറമെ) കൂടുതൽ വിവരങ്ങൾക്ക് 9497525923, 8590598066, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)

You cannot copy content of this page