ഇന്ന് (20.03.2020) ഈ വർഷത്തെ വിഷു അഥവാ വസന്ത വിഷുവം ആണ്. മേടം സംക്രാന്തി ഇന്ന് 3.07 pm നാണ്. സൂര്യന്റെ ചെരിവ് +00.00 ഉം രേഖാംശം 00.00/360° യും ആകുമ്പോൾ ആണ് വസന്ത വിഷുവം വരുന്നത്. ദിനരാത്രങ്ങൾ തുല്യമാവുന്ന ദിനം ആണ് ഇന്ന്. സൂര്യൻ മേടരാശിയിലേക്ക് (Aries) സംക്രമിക്കുന്നത് ഇന്നാണ്. വൈദിക പഞ്ചാംഗം അനുസരിച്ച് ഇന്ന് സൂര്യോദയം (പാലക്കാട്) കാലത്ത് 6.31 നും അസ്തമയം 6.31 pm നുമാണ്. അതേസമയം നിരയന പഞ്ചാംഗം പ്രകാരമുള്ള വിഷുദിനം ആയ ഏപ്രിൽ 14 ന് സൂര്യന്റെ ഉദയാസ്തമയങ്ങൾ യഥാക്രമം 06.13 am, 06.34 pm എന്നിങ്ങനെയാണ് എന്നോർക്കുക. അന്നൊരിക്കലും വിഷുവം വരില്ല. മലയാളികളുടെ ആഘോഷമായ വിഷു വരുന്നത് മേടസംക്രമ ശേഷമാണ്.
വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം നമ്മുടെ മിക്ക പർവങ്ങളും ഉത്സവങ്ങളും ശാസ്ത്രാനുകൂലമായ ശരിയായ സമയത്ത് അനുഷ്ഠിഷിച്ചാൽ മാത്രമേ അതിന്റെ ഫലസിദ്ധി ലഭ്യമാവൂ. ശരിയായ സമയത്ത് അവ അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു. കേരളീയ വൈദിക പഞ്ചാംഗം അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
*പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891* എന്ന നമ്പറിലേക്ക് whatts up സന്ദേശം അയക്കുക.(കെ.എം.രാജൻ, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ)
കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ