* ആര്യ സമാജം പവിത്രമായ വേദങ്ങളുടെ പ്രചാരം നിഷ്ഠയോടെ ചെയ്യുന്നു
*ആര്യ സമാജത്തിൽ എന്നും വേദകഥനം നടക്കുന്നു.
*  ആര്യസമാജം ഉണ്ടായിരുന്നില്ലെങ്കിൽ വേദം       ജനഹൃദയങ്ങളിൽ നിന്നും അന്യമാകുമായിരുന്നു.
* ഹിന്ദു സമാജത്തിൽ വീര മഹാപുരുഷൻമാരെ പ്രതിഷ്ഠിക്കാൻ ആര്യസമാജത്തിനു കഴിഞ്ഞു.
*  പൗരാണിക സമാജം പുരാണങ്ങളിൽ നിന്നും അശ്ലീല കഥകൾ പ്രചരിപ്പിക്കുന്നത് ഒരു പരിധി വരെ തടയാൻ ആര്യസമാജത്തിനു സാധിച്ചു.
* വിധർമ്മികൾക്ക് ഉചിതമായ മറുപടി നൽകാൻ നമ്മുടെ സമാജം സക്ഷമമാകാൻ അര്യസമാജം കാരണമായി.
*   ആര്യസമാജം ശാസ്ത്രാർത്ഥപരമ്പരക്ക് പുനർജന്മം നൽകി.
* വേദങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിൽ ആര്യസമാജം വിജയം കണ്ടു.
* കർമ്മം കൊണ്ടുള്ള വർണ്ണവ്യവസ്ഥ വീണ്ടും സമാജത്തിൽ അവതരിച്ചത് ആര്യസമാജത്തിൻ്റെ പ്രവർത്തനഫലമായിട്ടാണ്.
* ശൂദ്രരെന്നു പറഞ്ഞ് മുദ്രകുത്തിയ ജിജ്ഞാസുക്കളെ പൂണൂൽ ധരിപ്പിച്ചു കൂടെ നിർത്തി ആര്യസമാജം.
* പതിനാറു സംസ്ക്കാരങ്ങളെ  ആര്യസമാജം വീണ്ടും സമൂഹ മദ്ധ്യേ അവതരിപ്പിച്ചു.
* അങ്ങനെ ഈ പ്രസ്ഥാനത്തോടൊപ്പം ചേർന്ന് ധർമ്മവും ദേശവും സംസ്കൃതിയും പുഷ്ഠി പ്രാപിച്ചു.
വരൂ…നമുക്കും ആ വഴി സ്വീകരിച്ചു മുന്നേറാം…
ഓം കൃണ്വന്തോ വിശ്വമാര്യം…..(ഋഗ്വേദം 9.63.5)


കടപ്പാട്: സാമൂഹ്യ മാധ്യമങ്ങൾ


You cannot copy content of this page