• കെ. എം. രാജൻ മീമാംസക്

ഒരിക്കൽ ഒരാൾ മഹർഷി ദയാനന്ദ സരസ്വതിയോട് ചോദിച്ചു. “സ്വാമിജി! ആയിരക്കണക്കിന് ആളുകൾ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ വരുന്നു. എന്നാൽ അവരിൽ എന്ത് മാറ്റമാണ് ഉണ്ടാവുന്നത്? ആളുകൾ അങ്ങയുടെ പ്രഭാഷണം ശ്രദ്ധിക്കുകയും വീണ്ടും പഴയപോലെ ദുഷ്‌കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രഭാഷണം കൊണ്ട് ജനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുന്നുണ്ടോ?

സ്വാമിജി പറഞ്ഞു: “കഥയും പ്രഭാഷണവുമാണ് മാറ്റത്തിന്റെ മാധ്യമം. ശ്രോതാക്കൾക്കും അവരുടെ കടമയുണ്ട്. എന്നാൽ ആയിരങ്ങളെ മാറ്റാൻ ഒരിക്കലും സാധിച്ചെന്നുവരില്ല.
ആയിരം പേർ എൻ്റെ പ്രഭാഷണം കേൾക്കുമായിരിക്കും, അവരിൽ നൂറ് പേർ അവ മനസ്സിലാക്കിയേക്കാം, അവരിൽ പത്ത് പേർ ആ മാർഗ്ഗം തിരഞ്ഞെടുത്തേക്കാം, കേവലം ഒരാൾ മാത്രം അവ പൂർണ്ണമായി ഉൾക്കൊണ്ട് ലക്ഷ്യ പ്രാപ്തി നേടിയേക്കാം. ശാശ്വതസത്യത്തിലേക്കെത്തുന്നവരുടെ ഈ സംഖ്യ ആദിമുതൽ ഇന്നുവരെ അങ്ങനെതന്നെയാണ്. ശബ്ദം ഉയർത്തുക എന്നതാണ് എന്റെ കടമ. ചിലർ ഉണരുന്നു, ചിലർ ഉണരുന്നില്ല. അത് അവരുടെ ഭാഗ്യം പോലെ സംഭവിക്കുന്നു.”

ഋഷി ദയാനന്ദൻ നൽകിയ ഉദാഹരണം വളരെ പ്രസക്തമാണ്. ധർമ്മപ്രചാരണ പ്രവർത്തനം ഇത്തരത്തിലാണ് എക്കാലവും നടന്നുവന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. അതിനാൽ ആൾക്കൂട്ടത്തിൽ നിന്ന് യഥാർത്ഥ സാധകരെ ഉണ്ടാക്കിയെടുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ആൾക്കൂട്ടത്തിൽ സ്വയം അലിയുന്നതിന് പകരം ആൾക്കൂട്ടങ്ങളിൽ നിന്ന് യഥാർത്ഥ സാധകരെ കണ്ടെത്താൻ ശ്രമിക്കണം. ഋഷി ദയാനന്ദൻ ആ വഴിക്ക് സഞ്ചരിച്ച മഹാപുരുഷനായിരുന്നു. നമുക്ക് ആ പാത പിന്തുടരാൻ ശ്രമിക്കാം.

🙏

കെ. എം. രാജൻ മീമാംസക് ആര്യപ്രചാരകൻ & അധിഷ്ഠാതാവ് കാറൽമണ്ണ വേദഗുരുകുലം

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page