മന്ത്രം 3 – തുടർച്ച

കർമ്മാനുഷ്ഠാനങ്ങൾ മനസാ വാചാ കർമ്മണാ എന്നിങ്ങനെ മൂന്നു തലങ്ങളിൽ നാം പ്രകടിപ്പിക്കുന്നു. ഒന്നാമതായി കർമ്മമനുഷ്ഠിക്കുന്നതിനു മുമ്പു തന്നെ ഒരു ആശയ രൂപീകരണം സംഭവിക്കുന്നു. നാം അതിനെ വിചാരം ചെയ്യുമ്പോൾ നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനുതകുന്ന രീതിയിൽ ആത്മ പ്രേരണയുണ്ടാകുന്നു. ഇത് ഏവർക്കുമനുഭവപ്പെടുന്നതാണ്. ആശയ പ്രകടനമാണ് രണ്ടാമതായി നടക്കുന്നത്. ഇവിടെ മറ്റുള്ളവർക്കും ഹിതകരമായ വാക്കുകൾ പ്രയോഗിക്കാൻ ശ്രദ്ധയുണ്ടായിരിക്കണം. ന ബ്രൂ യാത് സത്യമപ്രിയം – അപ്രിയ സത്യം പറയരുത് എന്ന വചനം ഇവിടെ ശ്രദ്ധേയമാണ്.
മൂന്നാമതായി ആശയം കർമ്മമായി രൂപപ്പെടുമ്പോഴും തനിക്കും മറ്റുള്ളവർക്കും ഹിതകരവും ആത്മാവിനനുകൂലവുമായ കർമ്മങ്ങളാണ് ചെയ്യേണ്ടത്.
ഇതിനു വിപരീതമായി രാജസികവും താമസികവുമായ കർമ്മങ്ങൾ ചെയ്യുന്നവർ
മരിച്ചിട്ട് അസൂര്യ യോനികളെ പ്രാപിക്കുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ അന്ധതയാർന്ന നീച യോനികളിൽ വീണ്ടും വീണ്ടും ജനിക്കുന്നു.
ഈ ആശയം തന്നെ ഭഗവത്ഗീത പതിനാറാം അദ്ധ്യായത്തിൽ ഒന്നുകൂടി വ്യക്തമാക്കുന്നു.

ആസുരിം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൗന്തേയ തതഃ നാന്യധമാംഗതീം

മൂഢരായ ജനങ്ങൾ വീണ്ടും വീണ്ടും അസുര യോനിയിൽ പതിക്കുന്നു. അവർ മോക്ഷപ്രാപ്തി നേടാനാകാതെ അധമത്തിൽ അധമമായ ഗതിയെ പ്രാപിക്കുന്നു
അസു + ര = പ്രാണനിൽ രമിക്കുന്നവരാണ് അസുരന്മാർ. ഇവർ പ്രത്യേക യോനികളല്ല. സ്വാർത്ഥമതികളായ ജനങ്ങളാണിവർ. ഭാര്യ, പുത്രൻ, ബന്ധു ഇവരുടെ മാത്രം സ്വാർത്ഥതക്കു വേണ്ടി നിലകൊള്ളുന്നവരാണിവർ. അടുത്ത ജന്മത്തിൽ ആസുര യോനി കളിൽ പതിക്കാതിരിക്കണമെങ്കിൽ ഈ ജന്മത്തിൽ തന്നെ ആസുരികത കൈവെടിയണം. അതിന് ഈ ജന്മത്തിൽ തന്നെ സ്വാർത്ഥത വെടിഞ്ഞ് നിഷ്ക്കാമ കർമ്മങ്ങളുടെ അനുഷ്ഠാനം ശീലമാക്കുകയും തന്റെയും തന്നോടെപ്പം സഹജീവികയുടെയും ഭാവി പ്രകാശമാന മാക്കാനുള്ള പ്രയത്നവും ചെയ്യുന്ന നരന്മാരായി സ്വയം പരിവർത്തനം ചെയ്യപ്പെടണം.

തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ

You cannot copy content of this page