വിക്രമ സംവത്സരം 2077 ലെ വൈദിക സൗരമാസമായ മധുമാസത്തിലെ നവമിയാണിന്ന്. ചാന്ദ്രമാസമായ ചൈത്ര ശുക്ല നവമിയും. മര്യാദാപുരുഷോത്തമനായിരുന്ന ശ്രീരാമന്റെ ജന്മദിനമാണിന്ന്. ഇപ്പോൾ പ്രചാരത്തിലുള്ള ബഹുഭൂരിപക്ഷം പഞ്ചംഗങ്ങളിലും തെറ്റായ കാലഗണന കണക്കാക്കുന്നതിനാൽ ഈ വർഷം വൈശാഖ ശുക്ള നവമിയാണ് (2020 ഏപ്രിൽ 2 ന്) രാമനവമി ആയി ആചരിച്ചു വരുന്നത്. 

മഹർഷി ദയാനന്ദൻ തന്റെ ഋഗ്വേദാദി ഭാഷ്യ ഭൂമികയിൽ സങ്കല്പ പാഠം ചൊല്ലുന്നതിന്റെ മഹിമയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൃഷ്ടിമുതലുള്ള നമ്മുടെ കാലഗണന വളരെ കൃത്യമായി നമ്മുടെ പൂർവസൂരികൾ തലമുറകളിലൂടെ നമുക്ക് കൈമാറിയത് ഈ സങ്കല്പ പാഠത്തിലൂടെയാണ്. ഇന്നും അഗ്നിഹോത്രം തുടങ്ങിയ ദൈനംദിന യജ്ഞങ്ങളിൽ ഈ പാരമ്പര്യം മുടങ്ങാതെ നടക്കുന്നുണ്ട്.  എന്നാൽ ഋതു ബദ്ധമായ (വൈദികമായ) പഞ്ചാംഗം അനുസരിച്ചല്ല പലരും ഇത് ചെയ്യുന്നത്. ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം നമുക്കില്ലാതെ പോയതാണ് അതിനുള്ള ഒരു കാരണം. അതിനൊരു പരിഹാരം എന്ന നിലയിൽ കാറൽമണ്ണ വേദ ഗുരുകുലം ‘കേരളീയ വൈദിക പഞ്ചാംഗം’ എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ വൈദിക പഞ്ചാംഗം പുറത്തിറക്കിയിട്ടുണ്ട്. ഏതാനും കോപ്പികൾ മാത്രമേ അച്ചടിച്ചിട്ടുള്ളൂ. ശുദ്ധമായ സങ്കല്പ പാഠത്തോടെ അഗ്നിഹോത്രം തുടങ്ങിയവ അനുഷ്ഠിക്കാൻ താല്പര്യമുള്ളവർക്ക് ഈ പഞ്ചാംഗം നോക്കുന്നത് ഉത്തമമാണ്.

കോപ്പികൾ ആവശ്യമുള്ളവർ തങ്ങളുടെ പിൻകോഡ് സഹിതമുള്ള പൂർണ്ണ വിലാസവും ഫോണ് നമ്പറും സഹിതം +91 7907077891 എന്ന നമ്പറിലേക്ക് WhatsApp സന്ദേശം അയക്കുക. പഞ്ചാംഗം VPP ആയി അയച്ചു കൊടുക്കുന്നതാണ്. 100 രൂപയാണ് വില (തപാൽ ചെലവ് പുറമെ).എല്ലാവർക്കും രാമനവമി ആശംസകൾ നേരുന്നു.


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page