1932 ഒക്ടോബർ 8 ന് ഇന്ത്യയിൽ വായുസേന സ്ഥാപിക്കപ്പെട്ടു നിരവധി യുദ്ധങ്ങളിലും യുദ്ധസമാനമായ സാഹചര്യണ്ടളിലും സേവനത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്കും സേവന കാലഘട്ടത്തിലോ വിരമിച്ച ശേഷമോ മരണപ്പെട്ട വെട്രൻസിനും സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ട്

ഏകദേശം ഒന്നേമുക്കാൽ ലക്ഷത്തോളം വരുന്ന എല്ലാ വായുസേനാ അംഗങ്ങൾക്കും വിമുക്തഭടന്മാർക്കും അവരുടെയെല്ലാം കുടുംബാഗങ്ങൾക്കും വായുസേനാദിനാശംസകൾ നേരുന്നു.

6 ഓഫീസർ മാരും 19 എയർമെൻമാരുമായി 1932ൽ രൂപം കൊണ്ട നമ്മുടെ വായുസേന ഇന്ന് ഏകദേശം ഒന്നേമുക്കാൽ ലക്ഷം അംഗങ്ങളുള്ള ലോകത്തിലെ തന്നെ എറ്റുവും വലിയ സൈനിക വ്യൂഹത്തിൽ ഇന്ത്യൻ വായുസേനക്ക് നാലാം സ്ഥാനമാണ് .
അതിൽ നാം അഭിമാനം കൊള്ളുന്നു

രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ധീരത ലോക രാജ്യങളുടെ പ്രശംസ പിടിച്ചുപറ്റി
ഇന്ത്യ പാക് വിഭജനത്തെ തുടര്‍ന്ന് കാശ്മീര്‍ പ്രശ്നത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇന്ത്യന്‍ കരസേനക്ക് ശക്തമായ പിന്തുണയാണ് വായുസേന നല്‍കിയത്.
യുഎന്‍ നേതൃത്വത്തില്‍ കോംഗോയിയില്‍ നടന്ന സൈനിക നടപടിക്ക് ഇന്ത്യന്‍ വായുസേന നൽകിയ പിന്തുണ ഏറെ വിലപ്പെട്ടതായിരുന്നു.
1962ലെ ചൈന യുദ്ധത്തിലും
1965 ലെ ഇന്ത്യാ പാക് യുദ്ധത്തിലും
വ്യോമസേന നിർണ്ണായക പങ്ക് വഹിച്ചു.

കിഴക്ക് പാകിസ്ഥാന്‍ എന്ന പേരില്‍ പാകിസ്ഥാന്‍ നിയന്ത്രണത്തിലായിരുന്ന ബൊഗ്ലാദേശ് _പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാട്ടത്തിലേര്‍പ്പെട്ടു. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നല്ല സേവനം കാഴ്ചവെച്ചു.

1984 ല്‍ കാശ്മീരിലെ സിയാച്ചിന്‍ മഞ്ഞുമലകള്‍ പിടിച്ചെടുക്കാന്‍ വ്യോമസേന നടത്തിയ പോരാട്ടം ഏറെ വിലപ്പെട്ടതായിരുന്നു.

1988 ല്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് രാജ്യത്തിൻ്റെ തീരുമാനപ്രകാരം വായുസേന നടത്തിയ പോരാട്ടവും കാർഗ്ഗിൽ യുദ്ധത്തിൽ
നമ്മുടെ രാജ്യത്തിൻ്റെ ജയം സാദ്ധ്യമാക്കുന്നതില്‍വ്യോമസേന നിര്‍ണ്ണായക പങ്ക് വഹിച്ചതും വ്യോമസേനയുടെ നേട്ടമായി കാണുന്നു.

ഇപ്പോഴും ഇന്ത്യക്ക് ഏത് രാജ്യത്തില്‍ നിന്നും ഭീഷണിയുണ്ടായാലും സംരക്ഷിക്കാന്‍ ഇന്ത്യൻ വായുസേന സുസജ്ജമാണ് ‘

1932ൽ രൂപീകരിച്ച വായുസേന ഈ ഒക്ടോബർ 8 ന് 89-ാം വായുസേനാ ദിനമാചരിക്കുന്ന വേളയിൽ
ഏവർക്കും
ഒരിക്കൽ കൂടി വായുസേനാ ദിനാശംസകൾ നേരുന്നു

കടപ്പാട് : ശ്രീ. കൃഷ്ണകുമാർ വി. എസ്


You cannot copy content of this page