നമസ്തേ!

ഈ വരുന്ന തിങ്കളാഴ്ച (16.09.2024) കാലത്ത് 10 മണിമുതൽ 12 വരെ വേദഗുരുകുലത്തിൽ ഓണാഘോഷവും ഓണസദ്യയും ഒരുക്കുന്നുണ്ട്. ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനവും ഗുരുകുലം അഭ്യുദയകാംക്ഷികളുടെ ഒരു യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരപ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന ഗുരുകുലം വാർഷികോത്സവം, വിവിധ ക്ലാസ്സുകൾ, സേവാപ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുക തുടങ്ങിയവ ഈ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുവാൻ ഉദ്ദേശിക്കുന്നു. വേദഗുരുകുലത്തിന്റെ സർവതോമുഖമായ വളർച്ച ആഗ്രഹിക്കുന്ന എല്ലാ ഗുരുകുലം അഭ്യുദയകാംക്ഷികളെയും ഈ ഓണാഘോഷ പരിപാടികളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വ്യവസ്ഥകൾ ഒരുക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ഓഫീസിൽ (9497525923, 9446575923) അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

എന്ന്,

വേദഗുരുകുലത്തിന് വേണ്ടി

കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരകൻ & അധിഷ്ഠാതാവ്

You cannot copy content of this page