വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം ഇന്ന് 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി പൊതുസമ്മേളനം പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷതയിൽ ആരംഭിച്ചു. പത്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ് ആര്യധ്വജാരോഹണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ. വി. കെ. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് വെള്ളിനേഴി ആര്യസമാജം കാര്യദർശിയും, വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. കെ. ആർ. രമേശ് ആര്യ നന്ദിപ്രകാശനവും നൽകി. തുടർന്ന് ബ്രഹ്മചാരി വിഷ്ണു ശർമ്മൻ, ശ്രീ. അനിൽ വൈദിക് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.
🙏
എന്ന്,
ശ്രീ. കെ. കെ. ജയൻ ആര്യ,
അദ്ധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം.



