വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം) തുടങ്ങിയ വിശേഷസൂക്തങ്ങളാൽ യജ്ഞമനുഷ്ഠിക്കുന്നത് ഉത്തമമാണ്.
പ്രദോഷ നാളിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ സ്ഥിരം നടത്തിവരാറുള്ള ഈ വിശേഷ യജ്ഞത്തിലേക്കും അതിന് തൊട്ടുമുമ്പ് വൈകുന്നേരം 5 മുതൽ 6 വരെ നടക്കുന്ന ഭജന സന്ധ്യയിലേക്കും എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. ഏവരും വൈകുന്നേരം 4.50 മണിക്ക് തന്നെ ഗുരുകുലത്തിൽ എത്തിച്ചേരുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446575923, 85905 98066 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)
🙏