Prathyasa Arya Samajam Scholarship Programme For Economically Disadvantaged Students Who Has Passed The 10th Class And Getting Admission To Govt./aided Higher Secondary Schools For Plus Two Course In Kerala.
This project is initiated on the occasion of centenary year celebrations of Arya Samaj in Kerala
At the first stage this scholarship is given to a few eligible students residing near Veda Gurukulam Karalmanna run by Arya Samajam Vellinezhi and later on it may be extended to other areas of Kerala subject to the availability of resources.
*ഓം പാവകാ ന: സരസ്വതീ* (ഋഗ്വേദം 1.3.10)*അർത്ഥം: വിദ്യാരൂപിയായ സരസ്വതി ഞങ്ങളെ പവിത്രീകരിച്ചാലും.*
*പ്രത്യാശ ആര്യസമാജം സ്കോളർഷിപ്പ് പദ്ധതി.*
ആര്യസമാജം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി പ്ലസ് ടു പഠനത്തിന് സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സർക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വർണ്ണ – ലിംഗ ഭേദമില്ലാതെ ആര്യസമാജത്തിന്റെ സൗജന്യ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി *പ്രത്യാശ ആര്യസമാജം സ്കോളർഷിപ്പ്* നൽകുന്നു. കാറൽമണ്ണ വേദഗുരുകുലത്തിന് സമീപം സ്ഥിരതാമസക്കാരായ മുകളിൽ കൊടുത്ത യോഗ്യതകളുള്ള ഏതാനും കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ആദ്യഘട്ടത്തിൽ ലഭിക്കുക. ഈ പദ്ധതി വിപുലീകരിക്കാൻ സാധിക്കുകയാണെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതാണ്. സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെള്ളിനേഴി ആര്യസമാജം നേതൃത്വം നൽകുന്ന കാറൽമണ്ണ വേദഗുരുകുലം ഭരണസമിതിയായിരിക്കും. താല്പര്യമുള്ള അർഹരായ വിദ്യാർത്ഥികൾ ഈ ലിങ്കിൽ https://docs.google.com/forms/d/e/1FAIpQLSfNskLQ2KRBDCMb-N-r_pMiluZzd6QdhaLck0d9xRKQbjwrvg/viewform?usp=pp_urlക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2021 ആഗസ്റ്റ് 31ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് 7907077891, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ).
*TEAM ARYA SAMAJAM KERALAM*