• ആര്യസമാജം പവിത്രമായ വേദങ്ങളുടെ പ്രചാരം നിഷ്ഠയോടെ ചെയ്യുന്നു
    (വേദങ്ങളിലേക്ക് മടങ്ങുക).
  • ആര്യസമാജത്തിൽ നിത്യേന നിയമേന വേദസ്വാധ്യായം നടക്കുന്നു.
  • പത്തൊമ്പതാം നൂറ്റാണ്ടിൽ ആര്യസമാജം മുന്നോട്ട് വന്നിരുന്നില്ലായിരുന്നില്ലെങ്കിൽ വേദങ്ങൾ ഒരുപക്ഷേ ജനഹൃദയങ്ങളിൽ നിന്നും മാഞ്ഞുപോയേനേ!
  • ഹിന്ദുസമാജത്തിൽ നിന്ന് വീരന്മാരേയും മഹാപുരുഷൻമാരെയും ഉയർത്തിക്കൊണ്ടുവരാൻ ആര്യസമാജത്തിന് കഴിഞ്ഞു.
  • വ്യാജപുരാണങ്ങൾ അശ്ലീല കഥകൾ പ്രചരിപ്പിക്കുന്നത് ഒരു പരിധിവരെ തടയാൻ ആര്യസമാജത്തിന് സാധിച്ചു.

*നാസ്തികൻമാരുടെയും വേദവിരുദ്ധരുടെയും വാദങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ആര്യസമാജത്തിന് കഴിഞ്ഞു.

  • ആര്യസമാജം പ്രാചീന ശാസ്ത്രാർത്ഥപരമ്പരയെ പുനരുജ്ജീവിപ്പിച്ചു.
  • വേദങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിന് മുൻപന്തിയിൽ നിൽക്കുന്നത് ആര്യസമാജമാണ്.
  • കർമ്മം കൊണ്ടുള്ള വർണ്ണവ്യവസ്ഥ സമാജത്തിൽ വീണ്ടും കൊണ്ടുവന്നത് ആര്യസമാജത്തിൻ്റെ പ്രവർത്തനഫലമായിട്ടാണ്.
  • ശൂദ്രരെന്നും അവർണ്ണരെന്നും പറഞ്ഞ് മുദ്രകുത്തി അകറ്റിനിർത്തിയ ജിജ്ഞാസുക്കളെ പൂണൂൽ ധരിപ്പിച്ച് കൂടെ നിർത്തിയത് ആര്യസമാജമാണ്.
  • എല്ലാ മനുഷ്യരും ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട പതിനാറ് സംസ്ക്കാരങ്ങളെ വീണ്ടും സമൂഹമധ്യേ കൊണ്ടുവന്നത് ആര്യസമാജമാണ്.
  • മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വേദമാർഗ്ഗം 2025 നോടൊപ്പം അണിചേർന്നുകൊണ്ട് നമുക്ക് ഒന്നിച്ച് മുന്നേറാം
    .
    ഓം കൃണ്വന്തോ വിശ്വമാര്യം…..(ഋഗ്വേദം 9.63.5)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ

TEAM VEDA MARGAM 2025

dayanand200

വേദമാർഗ്ഗം2025

www.aryasamajkerala.org.in
https://vedagurukulam.org/

Facebook
https://m.facebook.com/Aryasamajamkeralam/

Twitter
https://mobile.twitter.com/aryasamajkerala

YouTube
https://m.youtube.com/channel/UCIpj_tVtQOl60IbMHJKRmgg

Helpline No. 8590598066, 9446575923

You cannot copy content of this page