മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികത്തോടനുബന്ധിച്ച് വേദങ്ങളിലേക്ക് മടങ്ങുക എന്ന മഹർഷിയുടെ സന്ദേശം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്ന മഹത് ലക്ഷ്യം സാക്ഷാത്കരിക്കുവാനായി സേവനസന്നദ്ധരായ വേദവ്രതികളായി പ്രവർത്തിക്കാൻ സന്നദ്ധരായവരെ ക്ഷണിക്കുന്നു.

വൈദിക ധർമത്തോടും അനുശഷ്ഠാനങ്ങളോടും കൂറും പ്രതിബദ്ധതയുമുള്ള സ്ത്രീ-പുരുഷ ഭേദമെന്യേ 18-നും 40-നും ഇടയിൽ പ്രായമുള്ള യോഗ്യരായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പൂർണ്ണസമയം/പാർട്ട്‌ ടൈം ആയും പ്രവർത്തിക്കാവുന്നതാണ്.

പരിശീലനം:
തെരഞ്ഞെടുക്കപ്പെടുന്നർവർക്ക് മൂന്ന് മാസം വിദഗ്ദ്ധ പരിശീലനം നൽകും. പരിശീലനകാലത്ത് ഭക്ഷണം, താമസം, എന്നിവ സൗജന്യമായിരിക്കും.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ അവരുടെ യോഗ്യത അനുസരിച്ച് അനുയോജ്യമായ സേവന – വേതന വ്യവസ്ഥകളോടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിയമിക്കുന്നതാണ്.

താല്പര്യമുള്ളവർ ഇതോടൊപ്പം കൊടുക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യുക.

https://forms.gle/MrHJNYdPPUMX9Ps78

TEAM ARYA SAMAJAM KERALAM

dayanand200

vedamargam2025

aryasamajamkeralam

You cannot copy content of this page