സത്യാർത്ഥപ്രകാശം സ്വാധ്യായം – ഒമ്പതാം ദിനം (ശ്രാവണ കൃഷ്ണ അഷ്ടമി – 18.07.2025)
പ്രകാശ സ്വരൂപിയായ ഭഗവാനെ !
“അല്ലയോ ഭഗവൻ ! അവിടുന്നു പ്രകാശസ്വരൂപിയാകുന്നു; ദയവുചെയ്ത്, എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന് അളവറ്റ പരാക്രമമുള്ളവനാണ്; കൃപ ചെയ്ത് എന്നിലും പരാക്രമമുളവാക്കിയാലും. അവിടുന്ന് അളവറ്റ ബലമുള്ളവനാണ്; അതിനാൽ എന്നിലും ബലം ഉണ്ടാക്കിയാലും. അവിടുന്ന് അനന്തമായ സാമർത്ഥ്യത്തോടുകൂടിയവനാണ്; അതിനാൽ എനിക്കും പൂർണ്ണസാമർത്ഥ്യം നൽകിയാലും. അവിടുന്നു ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂ ടിയവനാണ് എന്നേയും അപ്രകാരമുള്ളവനാക്കിത്തീർക്കുക. അവിടുന്ന് നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്; ദയവുചെയ്ത് എന്നേയും അതേവിധത്തിലുള്ളവനാക്കിത്തീർക്കുക.”
(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ്: 193)
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com
