കാറൽമണ്ണ വേദഗുരുകുലത്തിൽ ഇന്ന് (2023 ജൂൺ 10) കാലത്ത് 9 മണിക്ക് ഷോഡശ സംസ്കാര പഠന ക്ലാസ്സ് വേദഗുരുകുലം അദ്ധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസിൻ്റെ അധ്യക്ഷതയിൽ വേദഗുരുകുലം ആചാര്യൻ ആചാര്യ വിശ്വശ്രവസ് ഉദ്ഘാടനം ചെയ്തു.
ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഷോഡശ സംസ്കാരത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. പുരുഷോത്തമൻ ആര്യ, പാണ്ടത്ത് മനക്കൽ ശ്രീ. ഹരിനാരായണൻ നമ്പൂതിരി എന്നിവർ പഠിതാക്കൾക്ക് ആശംസകൾ അറിയിച്ചു. ഷോഡശ സംസ്കാര കോഴ്സ് കോർഡിനേറ്റർ ശ്രീ. ടി. എ. രാജീവ് നന്ദി പ്രകാശനം നടത്തി. തുടർന്ന് പഠന ക്ലാസ് ആരംഭിച്ചു.









