നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2024 ജൂലൈ 21 ന് ഞായറാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസുക്കൾ തുടങ്ങി ഏവരും ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി അനുഗ്രഹം വാങ്ങി പഠന- പാഠനം തുടരുന്ന ഒരു അവസരമാണിത്.

കൂടാതെ കാലത്ത് 9 മണിക്ക് ഉപനയന സംസ്ക്കാരവും തുടർന്ന് ഷോഡശ സംസ്ക്കാര പഠനം പൂർത്തിയാക്കിയവരുടെ ദീക്ഷാചടങ്ങും സർട്ടിഫിക്കറ്റു വിതരണവും നടക്കും.

ശ്രാവണി ഉപാകർമ്മത്തിന് (പൂണൂൽ മാറ്റുന്ന ചടങ്ങ്) വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923

ഈ വിശേഷ ചടങ്ങുകളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page