പ്രമുഖ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ (68) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അന്ത്യം. രസതന്ത്രത്തിൽ രണ്ടു ബിരുദാനന്തര ബിരുദവും ബയോകെമിസ്ട്രിയിൽ പി. എച്ച്. ഡി. യും സയൻസിൽ സംസ്‌കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഭാരതീയ ശാസ്ത്രജ്ഞനുമായ അദ്ദേഹം ആധുനിക ശാസ്ത്രത്തേയും ആത്മീയതയെയും കോർത്തിണക്കി യുക്തിഭദ്രമായി ഭാരതീയ ദർശനത്തെ ജനകീയമാക്കിയ മഹാപ്രതിഭയായിരുന്നു. നിരവധി അമൂല്യ ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയായ അദ്ദേഹത്തിന്റെ അകാലത്തിൽ വന്ന നിര്യാണം കേരളത്തിലെ അദ്ധ്യാത്മിക മേഖലയിലും ഹിന്ദു ശാക്തീകരണ രംഗത്തും വൻ നഷ്ടമാണ്.
ആര്യസമാജം കേരളഘടകവും കാറൽമണ്ണ വേദഗുരുകുലവും ഡോ. എൻ. ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
- കെ.എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
കാറൽമണ്ണ വേദഗുരുകുലം
TEAM ARYA SAMAJAM KERALAM