ചിപ്കോ പ്രസ്ഥാനത്തിൻ്റെ മുൻ നിര പോരാളിയായിരുന്ന സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. പ്രകൃതിയോട് ഇണങ്ങി മാത്രമേ മനുഷ്യ ജീവിതം സാധ്യമാവുകയുള്ളൂ എന്ന് വിശ്വസിച്ച അദ്ദേഹം വന നശീകരണത്തത്തിന് എതിരേ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി. വനനശീകരണം നടന്നു കൊണ്ടിരിക്കുമ്പോൾ തനിക്ക് ബഹുമതികൾ ഒന്നും വേണ്ട എന്ന തീരുമാനത്തിൽ 1981 ഇൽ തനിക്ക് കിട്ടിയ പത്മശ്രീ തിരസ്കരിച്ച അസാമാന്യ പ്രകൃതി സ്‌നേഹിയായ അദ്ദേഹം സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകിയിരുന്നു.
അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉണ്ടാകാൻ ശ്രദ്ധിച്ചിരുന്നു. നാം ജീവിച്ചിരിക്കുമ്പോൾ നദികളെയും വനങ്ങളെയും മരിക്കാൻ എങ്ങനെ അനുവദിക്കും എന്ന് ചോദിച്ച അദ്ദേഹത്തിൻ്റെ മരണം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തീരാ നഷ്ടം തന്നെയാണ്.. അദ്ദേഹത്തിൽ നിന്ന് ഊർജം സ്വീകരിച്ചു കൊണ്ട് കൂടുതൽ യുവാക്കളും യുവതികളും പ്രകൃതി സംരക്ഷണത്തിന് വേണ്ടി മുന്നോട്ടു വരട്ടെ.