വേദഗുരുകുലം കെട്ടിട നിർമ്മാണത്തിന് ഒരു കൈത്താങ്

നമസ്തേ,

കഴിഞ്ഞ പത്ത് വർഷത്തിലധികമായി യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിൽ വർണ്ണ – വർഗ്ഗ വ്യത്യാസമില്ലാതെ യോഗ്യരായ എല്ലാവർക്കും സംഗോപാങ്ഗ വേദപഠനം സൗജന്യമായി നൽകുന്ന ഒരു ധർമ്മസ്ഥാപനമാണ് കാറൽമണ്ണ വേദഗുരുകുലം. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ NCERT ഇംഗ്ലീഷ് മീഡിയം സിലബസ്സിൽ കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാലയുടെ അംഗീകാരത്തോടു കൂടി സ്കൂൾ പഠനവും ഇവിടെ നടക്കുന്നുണ്ട്. ഭാരതീയ സാഹിത്യത്തിലും ദർശനങ്ങളിലും ഉന്നതപഠനം നടത്താൻ ഇപ്പോൾ ഉള്ള സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മൂന്നു നില സൗധം നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. അതിന്റെ ആദ്യ ഘട്ടമായി 1500 ചതുരശ്ര അടി വീതം വിസ്തീർണ്ണം വരുന്ന ആദ്യത്തെ രണ്ട് നിലകളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ധർമ്മപ്രേമികളായ ദാനികളുടെ സഹായ സഹകരണത്താൽ മാത്രമേ ഈ നിർമ്മാണലക്ഷ്യം കൈവരിക്കാനാവൂ എന്നതിനാൽ താങ്കളുടെ നിർല്ലോഭമായ സഹായം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു. വേദഗുരുകുലത്തിന് നൽകുന്ന ദാനത്തിന് സെക്ഷൻ 80G പ്രകാരം ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. നമ്മുടെ ബാങ്ക് വിവരങ്ങൾ ഇതോടൊപ്പം കൊടുക്കുന്നു.
Our Veda Gurukulam Bank Details 👇

ACCOUNT NAME: VEDA GURUKULAM

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100086562

IFSC CODE: PUNB0426400

UPI ID : 0516400A0132033.mab@pnb

PANCARD NO: AADTA8611N

Donations are eligible for deduction under Section 80G of Income Tax Act 1961

Whatsapp No. 9446575923, 9497525923

TEAM VEDA GURUKULAM

You cannot copy content of this page