മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികം പ്രമാണിച്ച് യജ്ഞശാലയോടുകൂടിയ ഒരു സ്മൃതി മണ്ഡപ നിർമ്മാണം ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും ചെന്നൈ D.A.V സ്കൂളിന്റെ അനുബന്ധ ഘടകവുമായ വെള്ളിനേഴി സരസ്വതി വിദ്യാനികേനിൽ ഇന്ന് ആരംഭം കുറിച്ചു.
മഹർഷിയുടെ ജന്മദിനമായ ഇന്ന് (2024 ഫെബ്രുവരി 12) കാലത്ത് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം ആര്യജഗത്തിലെ ഉന്നതനായ വാനപ്രസ്ഥി ശ്രീ. ബലേശ്വർ മുനി സ്മൃതി മണ്ഡപത്തിന് കാൽ നാട്ടൽ ചടങ്ങ് നിർവ്വഹിച്ചു. വിദ്യാലയം കാര്യദർശി ശ്രീ. കെ. പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ തുടർന്ന് നടന്ന യോഗത്തിൽ ശ്രീ. ബലേശ്വർ മുനി മുഖ്യ പ്രഭാഷണം നടത്തി. ലേഖരാം ഫൌണ്ടേഷൻ ഡയറക്ടർ ശ്രീ. കെ. എം. രാജൻ മീമാംസക് വിദ്യാലയത്തിന്റെ സംക്ഷിപ്ത ചരിത്രവും നിർമ്മാണ പദ്ധതിയും അവതരിപ്പിച്ചു. ഒ. ഗോപാലകൃഷ്ണൻ (വെള്ളിനേഴി പഞ്ചായത്ത്‌ അംഗം), ശ്രീ. മോഹൻ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സരസ്വതി വിദ്യാനികേതൻ പ്രധാനാധ്യാപിക ശ്രീമതി. രജനി സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ.പി. ശിവശങ്കരൻ നന്ദി പ്രകാശിപ്പിച്ചു. വിദ്യാലയ സമിതി മുൻ അധ്യക്ഷൻമാരായിരുന്ന സർവ്വശ്രീ. തേലക്കാട് രവി നമ്പൂതിരി, വി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവരും വിദ്യാലയ രക്ഷാധികാരിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. പി. എൻ. ശ്രീരാമൻ, വിദ്യാലയ മാതൃസമിതി അധ്യക്ഷ ശ്രീമതി. ദിവ്യ, ക്ഷേമ സമിതി അധ്യക്ഷൻ ശ്രീ.രമേഷ് മഠത്തിൽ, വേദഗുരുകുലം പ്രധാനാചാര്യൻ ആചാര്യ അഖിലേഷ് ആര്യ, ശ്രീ. ഹരിദാസ് കൊട്ടരാട്ടിൽ, ബ്രഹ്മചാരി ശാസ്തൃശർമ്മൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

You cannot copy content of this page