നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ശിലയാണ് ഇതിഹാസങ്ങൾ .ധർമ്മത്തിന്റെ മഹത്വം ജനങ്ങളിലേക് എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ടവ .അതുകൊണ്ടു തന്നെ അതിനനുസൃതമായ വിധമാണ് അവയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഇതിഹാസകാരന്മാർ അവതരിപ്പിച്ചിരിക്കുന്നത്.ഇതിഹാസങ്ങൾ വിശകലനം ചെയ്യുമ്പോഴും അവയെ ആധാരമാക്കി കൃതികൾരചിക്കുമ്പോഴും ഈ ആത്യന്തികലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .എന്നാൽ നേരെ മറിച്ചാണ് അനുഭവം .മഹാഭാരതത്തിൽ ധർമ്മപക്ഷത്തു വ്യാസഭഗവാൻ അവതരിപ്പിച്ചവരെ അപഹാസ്യരാകുവാനും , പ്രതിനായക സ്ഥാനത്തുള്ളവരെ
മഹത്വ വൽക്കരിക്കാനുമുള്ള പരിശ്രമം ഇന്ന് വ്യാപകമാണ് .ഏതൊരത്വന്തിക ലക്ഷ്യത്തോടെ ആണോ മഹാഭാരതം രചിക്കപെട്ടതു ആ ലക്ഷ്യത്തിൽ നിന്നും അനുവാചകരെ അകറ്റുക എന്നതാണ് ഇതിന്റെ പരിണിത ഫലം . എം ടി വാസുദേവൻനായരുടെ രണ്ടാമൂഴം എന്ന കൃതി ഇത്തരത്തിൽ ഒന്നാണ് .
“യതോ ധർമസ്തതോ ജയാ” എന്ന സന്ദേശം ഉയർത്തിപിടിക്കുവാൻ രചിക്കപ്പെട്ട മഹാഭാരതം പോലും വളച്ചൊടിച്ചു പ്രതിനായക മനോഭാവം വളർത്തുവാൻ ഉപയോഗിച്ചിരിക്കുന്നു …. നമ്മുടെ സംസ്കാരത്തോടു പ്രതിബദ്ധത ഉള്ള ആർക്കും ഇത്‌ കൈയും കെട്ടി നോക്കിനിൽകാനാവുകയില്ല .എം ടി യെ പോലുള്ള സഹത്യാകാരന്മാർ മഹാഭാരതത്തെ തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ വ്യാഖ്യാനിച്ചു അവരുടെ കൃതികളിലൂടെ മഹാഭാരതത്തിലെ പ്രതിനായക കഥാപാത്രങ്ങളെ താരമാകുവാനും ധര്മപക്ഷത്തുള്ളവരെ അപഹാസ്യരാകുവാനും ശ്രമിച്ചു ആളുകളിൽ തെറ്റുധാരണ പരത്തി .
മഹാഭാരതത്തിനു അതർഹിക്കുന്ന രീതിയിലുള്ള പ്രചാരം നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.അതിനു കാരണങ്ങൾ പലതുണ്ട് .ഒന്നാമതായി മഹാഭാരതത്തിന്റെ വലിപ്പം തന്നെ .ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം അതിന്റെ വലുപ്പം കൊണ്ട് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായി അനുഭവപെട്ടു.അത്യധികം ക്ഷമയുള്ളവർക് മാത്രമേ മഹാഭാരതം മുഴുവൻ ഒരാവർത്തിയെങ്കിലും വായിക്കുവാൻ സാധിക്കുകയുള്ളു .രണ്ടാമതായി മഹാഭാരതത്തിലെ ഉള്ളടക്കത്തിന്റെ ഗാംഭീര്യവും വൈവിധ്യവും പലയാവർത്തി വായിച്ചെങ്കിൽ മാത്രമേ മഹാഭാരതത്തിൽ പ്രതിപാദിച്ചിരിക്കുന്ന പല
ഭാഗങ്ങളുടെയും സാരാംശം ഒരളവുവരെയെങ്കിലും ഉൾകൊള്ളാൻ സാധിക്കുകയുള്ളു.ക്ഷമാശക്തി കുറവുള്ള മലയാളികൾക് ക്യാപ്സ്യൂൾ പരുവമാണ് എന്നും പഥ്യം .അതുകൊണ്ടു തന്നെ വേദവ്യാസ വിരചിതമായ മഹാഭാരതത്തേക്കാൾ സാധാരണകാരിലേക്കിറങ്ങിച്ചതെന്നത്മഹാഭാരതത്തെ അധികരിച്ചു രചിക്കപ്പെട്ട ചെറുകൃതികളാണ് .രണ്ടാമൂഴംപോലെ ഉള്ള ഇത്തരം കൃതികൾ ദോഷമാണ് ചെയിതിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല . മഹാഭാരതത്തിലെ കഥാപാത്രങ്ങൾ എല്ലാം ഈ കൃതിയിലുമുണ്ട് .മഹാഭാരതവുമായുള്ള ഐക്യരൂപം അതുകൊണ്ടു വസാനിക്കുന്നു.വ്യാസകൃതിയുടെ ആഴവും പരപ്പും മുഴുപ്പും തുടിപ്പും സർഗശോഭയും ഒന്നും ഇതിൽ കാണാൻ കഴിയില്ല .വ്യാസേതിഹാസത്തിന്റെ ചില സ്ഫുലിംഗങ്ങൾ പൂത്തിരിപോലെ കത്തിച്ചു കാട്ടി മലയാളികളുടെ കണ്ണഞ്ചിപ്പിക്കുക മാത്രമാണ് ഈ കൃതി ചെയ്തത് .വ്യാസകൃതിയുടെ സരസർവസവും ഇവയിൽ ഒതുങ്ങുമെന്ന തെറ്റിദ്ധാരണ അവജനിപ്പിക്കുന്നു . മൂലകൃതി വായിച്ചില്ലെങ്കിലും സാരമായ യാതൊരു നഷ്ടവുമില്ല എന്ന ഒരവബോധം ഇത് ഉളവാക്കുന്നു .ആനയും കുഴിയാനയും തമ്മിൽ പേരിൽ മാത്രമേ സാമ്യമുള്ളൂ .കടലും കടലാടിയും പോലെ പാടെ വ്യത്യസ്തമെങ്കിലും ഒരേ കഥാപാത്രങ്ങളുടെ സാന്നിധ്യം എല്ലാം മഹാഭാരതമാണെന്ന വിഭ്രാന്തി ജനിപ്പിക്കുന്നു.സ്ഥാപിത താല്പര്യങ്ങൾ മുൻനിർത്തി മഹാഭാരതത്തിലെ ഭാഗങ്ങളെയും തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ വളച്ചൊടിച്ചും വ്യാഖ്യാനം ചെയ്‌തും പല ഭാഗങ്ങളും തമസ്കരിച്ചു കൊണ്ടും നിർവഹിച്ച ഇത്തരം രചനകൾ മഹാഭാരത താല്പര്യത്തിനു എതിരാണ് . താൻ കേന്ദ്രകഥാപാത്രമായി തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളെ മഹത് വൽക്കരിക്കാൻ വേണ്ടി ധർമ്മ മാകുന്ന മഹാവൃക്ഷത്തിന്റെ സ്കന്ധമായി ഭഗവാൻ ചിത്രീകരിച്ചിരിക്കുന്ന അർജുനനെ അപഹാസ്യനാകുവാനും മഹാക്രോധവൃക്ഷത്തിന്റെ സ്കന്ധമായി ചിത്രീകരിച്ചിരിക്കുന്ന കർണ്ണനെ മഹത് വൽക്കരിക്കാനും ഈ കൃതിയിലൂടെ ശ്രമം നടത്തിയിരിക്കുന്നു .ഇത്തരം പ്രവർത്തികൾ മൂലം അർജുനന്റെ യഥാർത്ഥ മഹത്വമെന്തെന്നു മഹാഭാരതം വായിക്കാത്തവർ മനസിലാകാതെ പോകുന്നു .കർണ്ണനെ താരമാകുവാൻ പരിശ്രമിച്ചവർക് വ്യക്തമായ സ്ഥാപിത താല്പര്യങ്ങളാണ് ഉണ്ടായിരുന്നത് .ഭാരതത്തെ ഭാരതമാക്കി നിലനിർത്തിയ മഹാഭാരതത്തിന്റെ പ്രചാരം തടയുവാൻ ശ്രമിച്ചവർ ജനങ്ങളിൽ അതിനുള്ള സ്വാധിനം ഇല്ലാതാകാനുള്ള പദ്ധതികൾ മെനഞ്ഞു .ധർമ്മ പക്ഷത്തു വ്യാസഭഗവാൻ അണിനിരത്തിയവരെയൊക്കെ താറടിച്ചു കാണിക്കുന്നതും മറുപക്ഷത്തു നില്കുന്നവരെയൊക്കെ മഹത് വൽക്കരിക്കുന്നതും ഇതിന്റെ ഭാഗമാണ് .പച്ചയായ കച്ചവട താല്പര്യവും ഇതിലുണ്ട് . കുന്തിയുടെ മകനായി പിറന്നിട്ടും അനാഥനായും സൂതപുത്രനായും വളർന്ന കർണനോട് ജനത്തിനുള്ള സഹതാപം വളർത്തി അത് തങ്ങളുടെ സാമ്പത്തിക ലാഭത്തിനു ഉപയോഗിക്കുക .ആ പരിശ്രമത്തിനിടയിൽ വ്യാസഭഗവാൻ ചിന്തിക്കാത്തതും മഹാഭാരതത്തിന്റെ താല്പര്യത്തിനു ഹാനികരവുമായ നിരവധി വിശേഷണങ്ങൾ എം.ടി. കര്ണ്ണന് ചാർത്തി . കാണുന്നിടത്തു വെച്ചു വിചാരണ കൂടാതെ വധിക്കുവാൻ പര്യാപ്തമായ കുറ്റങ്ങൾ ചെയ്ത കർണ്ണന്റെ കുത്സിത പ്രവർത്തികളും പരാജയങ്ങളും എല്ലാം മറച്ചു വെച്ചും വ്യാസഭഗവാൻ സ്വപ്നം പോലും കാണാത്ത അത്ഭുത പ്രവർത്തികളിലൂടെ ഭീരുവായ കര്ണ്ണന് വീരപരിവേഷം നൽകിക്കൊണ്ടും ഇവർ നടത്തിയ രചനകളാണ് കര്ണ്ണന് താരപരിവേഷം നൽകിയത് .ഫലമോ “ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിത” എന്ന സന്ദേശം ജനങ്ങൾമറന്നു. അധർമ്മ പക്ഷത്തു നിലക്കുന്ന കര്ണനെയും ദുര്യോധനനെയും ആരാധിക്കുകയും വ്യാസനെയും ഭഗവാൻ ശ്രീകൃഷ്ണനെയും വരെ പ്രതിസ്ഥാനത്തു നിർത്തി വാദിക്കുകയും ചെയുന്ന ഒരു സ്ഥിതി വിശേഷം ഉടലെടുത്തു .
ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തെ ജനങ്ങളിൽ തെറ്റുധാരണ പരത്തുന്ന രീതിയിൽ എംടി എഴുതിയ രണ്ടാമൂഴം എന്ന കൃതി തന്നെ ഇറങ്ങാൻ സമ്മതിച്ചത്നമ്മുടെ ഹൈന്ദവ ജനതയുടെ സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ് .നമ്മുടെ ഇടയിൽ മഹാഭാരതത്തെകുറിച്ച് തെറ്റുധാരണ പരത്താനും മഹാഭാരതത്തിന്റെ മൂല്യം കുറക്കാനും ആ കൃതിയിലൂടെ ശ്രമിക്കുന്ന തീർത്തും തെറ്റായ സന്ദേശം നൽകുന്ന ഒന്ന് ….ഇനി അതിന്റെ സിനിമ കൂടി ഇറങ്ങാൻ നമ്മൾ ഇനിയും സമ്മതിക്കണമോ … ഇനിയുമൊരു ഊഴം രണ്ടാമൂഴം എം. ടി. കു നൽകണമോ ….ഇവിടത്തെ ഹൈന്ദവ ജനത തീരുമാനിക്കണം
നമ്മുടെ ഇതിഹാസങ്ങൾ ചവിട്ടിമെതിക്കാൻ നമ്മൾ ഇനിയും അവസരം നൽകണമോ ….?????


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ

Image Source: Isha Foundation


You cannot copy content of this page