വേദഗുരുകുലത്തിൽ വെച്ച് ഉദ്ഗീഥ സ്വാധ്യായം (വൈദിക സന്ധ്യാവന്ദനം പഠന ശിബിരം) 2025 ജനുവരി 10, 11 തിയ്യതികളിൽ (വെള്ളി, ശനി)
പ്രിയ വേദബന്ധു,
നമസ്തേ,
പ്രാചീന സംസ്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ശ്രേഷ്ഠവുമായ സംസ്കാരമാണ്
വൈദിക സംസ്കാരം. ഇതിന്റെ വൈശിഷ്ട്യത്തിന്റെ ഒരു പ്രധാന കാരണം ഇതിലുള്ള ആചാരാനുഷ്ഠാനങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളാണ് “പഞ്ചമഹായജ്ഞങ്ങൾ”.
അതിൽ തന്നെ സന്ധ്യാവന്ദനത്തിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. സന്ധ്യാവന്ദന പദ്ധതിയുടെ ഗഹനമായ ഒരു പഠനശിബിരം വേദഗുരുകുലത്തിൽ സംഘടിപ്പിക്കുന്നു.’
“വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസകിന്റെ” നേതൃത്വത്തിൽ 2025 ജനുവരി 10, 11 (വെള്ളി, ശനി) തീയതികളിലാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. സന്ധ്യാവന്ദനത്തിന്റെ വിവിധ തലങ്ങൾ മനുഷ്യമസ്‌തിഷ്കത്തെ എങ്ങനെ വികസിപ്പിക്കുന്നു? അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും വിധിയാം വണ്ണം സന്ധ്യാവന്ദനം അനുഷ്ഠിക്കുന്ന ഒരു യഥാർത്ഥ ഉപാസകന് ഇച്ഛാശക്തിയോടെ സാധ്യമാകുന്നതെങ്ങനെ? പരമ പുരുഷാർത്ഥമായ ഈശ്വരസാക്ഷാത്ക്കാരം സന്ധ്യാവന്ദനത്തിലൂടെ എങ്ങനെ സാധ്യമാക്കാം തുടങ്ങിയ അതിഗഹനമായ വിഷയങ്ങൾ ആണ് ഈ ശിബിരത്തിൽ സ്വാദ്ധ്യായം ചെയ്യുന്നത്.
*വിധിയാം വണ്ണം ഉപനയനം നടത്തിയവരും പഞ്ചമഹായജ്ഞങ്ങൾ സ്ഥിരം അനുഷ്ഠിക്കുന്നവർക്കുമാണ് ശിബിരത്തിൽ പ്രവേശനം നൽകുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളു. ഗുരുകുലത്തിലെ ദിനചര്യ അനുസരിച്ച് മുഴുവൻ സമയവും ക്ലാസുകളിൽ പങ്കെടുക്കേണ്ടതും നിർബന്ധമാണ്. ശിബിരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദഗുരുകുലത്തിൽ നിന്ന് പ്രമാണ പത്രം നൽകുന്നതാണ്.
ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുന്നവർക്കേ ശിബിരത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.) താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി: 2025 ജനുവരി 5 ന് വൈകുന്നേരം 5 മണി.
കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ) ബന്ധപ്പെടുക.
TEAM VEDA GURUKULAM