ആര്യസമാജത്തിന്റെ ഉന്നത പണ്ഡിതനും സാർവദേശിക് ആര്യ പ്രതിനിധി സഭയുടെ കാര്യദർശിയുമായിരുന്ന പണ്ഡിറ്റ് ധർമ്മദേവ് ജി സിദ്ധാന്താലങ്കാർ വിദ്യാവാചസ്പതി ഹിന്ദിയിൽ എഴുതിയ ‘വൈദിക് ധർമ് ആര്യസമാജ് പ്രശ്നോത്തരി’ എന്ന ലഘു ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ആര്യസമാജം ഗുരുകുലങ്ങളിൽ ഇത് പാഠപുസ്തകമായി ഉപയോഗിച്ചു വരുന്നു.
വൈദിക ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ആയ ഈശ്വരൻ, വേദങ്ങൾ, വൈദിക സാഹിത്യങ്ങൾ, വർണ്ണാശ്രമ ധർമ്മങ്ങൾ, പഞ്ച മഹായജ്ഞങ്ങൾ, ഷോഡശഃ സംസ്കാരങ്ങൾ, വൈദിക പർവങ്ങൾ മുതലായവയും ആര്യസമാജത്തിന്റെ കാര്യപദ്ധതി, മഹർഷി ദയാനന്ദൻ, ധർമ്മവീരരായ ആര്യബലിദാനികൾ എന്നിവരുടെ ലഘു വിവരണം തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.


ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40 രൂപയാണ്.

ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9562529095


You cannot copy content of this page