ആര്യോദ്ദേശ്യരത്നമാല
സ്ഥിരം കേട്ട് വരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്‌തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും? മറ്റു പദങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. മഹർഷി ദയാനന്ദൻ വേദാദി സത്യ ശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ വൈദികമായ നൂറു പദങ്ങളുടെ നിർവചനം ‘ആരോദ്ദേശ്യരത്നമാല’ എന്ന പേരിൽ രചിച്ചിട്ടുണ്ട്. ഇതിന്റെ മലയാള പരിഭാഷ ലഘു വ്യാഖ്യാന സഹിതം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ മീമാംസകാണ്.
വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 25 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9497525923, +91 9446575923