പുരാണങ്ങൾ സത്യവും മിഥ്യയും
ഭാരതത്തിലെ അധ്യാത്മിക മേഖലയിൽ ഇപ്പോൾ ഏറെ പ്രചരിക്കപ്പെട്ടവയും ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ചതുമായ ഒരു സാഹിത്യ ശേഖരമാണ് പുരാണങ്ങൾ എന്ന് അറിയിപ്പെടുന്നത്. വ്യാസ മഹർഷിയുടെ പേരിലാണ് ഈ പുരാണങ്ങൾ അധി കവും അറിയപ്പെടുന്നത്. അവയെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.
ഒരു തുറന്ന മനസ്സോടെ, മുൻവിധികളൊന്നുമില്ലാതെ ഈ പുസ്തകത്തെ ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ വായിച്ചാൽ ഒരു ജിജ്ഞാസുവിന് പുരാണങ്ങളെ കുറിച്ചുള്ള ശരിയായ ഒരു അവബോധം സ്വയം മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ അയ്യായിരം വർഷത്തെ നമ്മുടെ ചരിത്രത്തെ ഈ പുരാണങ്ങൾ എത്ര സ്വാധീനിച്ചുവെന്നും ഇനി വരാൻ പോകുന്ന കാലത്തിന് ഇവയ്ക്ക് എത്രത്തോളം സ്വാധീനം ചെലുത്താനാവുമെന്നും സ്വയം വിലയിരുത്തുക. അതോടൊപ്പം സത്യസനാതനമായ വൈദികധർമ്മത്തെ പരിപോഷിപ്പിക്കുവാനും ഭാവിതലമുറക്ക് വ്യക്തമായ ഒരു ദിശാബേധം നൽകുവാനും ഈ ഗ്രന്ഥത്തിനാവുമെങ്കിൽ ഈ ലേഖകൻ കൃതാർത്ഥനായി.
(ശ്രീ. കെ. എം. രാജൻ മീമാംസകിൻ്റെ ആമുഖത്തിൽ നിന്ന്)
ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ് ഈ എഴുതിയ പുസ്തകം എഴുതിയിരിക്കുന്നത്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 75/- രൂപയാണ് (തപാൽ ചെലവ് പുറമെ).
കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)