പൂനാപ്രവചനം

“സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “

രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി.

കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു.

പക്ഷേ ആ സത്യത്തെ ഉൾക്കൊള്ളാൻ എന്തുകൊണ്ടോ ഒരു മടി. നമുക്ക് പ്രിയം സൂര്യന്റെ ഉദയവും അസ്തമയവും തന്നെയാണ്.

നമ്മുടെ മതപണ്ഡിതർ എന്ന് വിശേഷിപ്പിക്കുന്ന ചില ആചാര്യന്മാർ ഈ അദ്ധ്യാപകരെയും വലിയൊരു വിഭാഗം സാമാജികർ ഈ വിദ്യാർത്ഥികളെയും പ്രതിനിധാനം ചെയ്യുന്നു.

താൻ പഠിച്ചതേ പാടൂ എന്ന കർക്കശ്യമാണോ, എല്ലാവരും പോകുന്ന വഴിയേ പോകാനുള്ള വ്യഗ്രതയാണോ ചില യാഥാർത്ഥ്യങ്ങളെ – നഗ്നസത്യങ്ങളെ – ഉൾക്കൊള്ളാൻ തയ്യാറാകാത്തത് എന്നത് ചോദ്യചിഹ്നം ആണ്.

‘ഇന്ത്യയുടെ പിതാമഹൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വാമി ദയാനന്ദ സരസ്വതി, പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക നവോത്ഥാന നായകരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ്.

ഏത് വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി, ശരിയായ പാത കാണിച്ചുകൊണ്ട് പ്രവർത്തിച്ചുവോ ആ വിഭാഗത്തിൽ തന്നെ (കേരളത്തിൽ) വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ദയാനന്ദ സരസ്വതി.

കാരണം, നമ്മൾ കുറെ കാര്യങ്ങൾ ‘പകർത്തിയെഴുതി’ പഠിച്ചവരാണ്. നമ്മെ പഠിപ്പിക്കാനുള്ള പാഠപുസ്തകങ്ങൾ ചില തത്പര കക്ഷികളുടെ സൃഷ്ടികളായിരുന്നു.

“സ്വരാജ്, സ്വഭാഷ, സ്വധർമ്മ” എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്താവിച്ച ദയാനന്ദ സരസ്വതി, പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി ലാലാ ലജ്പത്‌റായിയുടെ ഗുരുവായ ദയാനന്ദ സരസ്വതി, ഇനിയും ഒട്ടേറെ തിളക്കമാർന്ന വിശേഷണങ്ങൾ ഉള്ള സ്വാമി ദയാനന്ദ സരസ്വതി കേരളീയ സനാതന ധർമ്മികൾക്ക് ‘വിഗ്രഹാരാധനയെ എതിർത്തവൻ ‘ മാത്രമായി.
മത്സര പരീക്ഷകൾ എഴുതുന്നവർക്ക് “വേദങ്ങളിലേക്ക് മടങ്ങുക ” എന്ന് ഉദ്ഘോഷിച്ചതാര്?
ആര്യസമാജ സ്ഥാപകൻ ആര്?
എന്നീ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമായി മാറി ദയാനന്ദ സരസ്വതി.

മറ്റുള്ളവർക്ക് വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തതുകൊണ്ട് ബ്രാഹ്മണാധിപത്യ പിൻഗാമിയും വിഗ്രഹാരാധനയെ എതിർത്തതിനാൽ നിരീശ്വരവാദിയും ആയി മാറി.

എന്നാൽ നാല് വർണ്ണങ്ങളെ തുല്യപ്രാധാന്യത്തോടെ ഉൾക്കൊണ്ട, യഥാർത്ഥ ഈശ്വരനെ ഉൾക്കൊണ്ട ഒരു മഹാനാണ് ദയാനന്ദ സരസ്വതിയെന്ന് കാലം നമുക്കും മനസ്‌സിലാക്കിച്ചുതന്നു. ഇനി നമ്മൾ ഉൾക്കൊള്ളുകയേ വേണ്ടു.

വെറുതെയല്ല കൃത്യമായി മനസ്സിലാക്കി മാത്രം ഉൾക്കൊണ്ടാൽ മതി. അതിന് നിങ്ങളെ സഹായിക്കുന്നു ‘പൂനാ പ്രവചനം’
(ഉപദേശ മഞ്ജരി )
എന്ന പുസ്തകം.

ദയാനന്ദ സരസ്വതി സമാജ ഉദ്ധാരണത്തിന് വേണ്ടി പൂനയിൽ നടത്തിയ പ്രഭാഷണങ്ങളിൽ അച്ചടിച്ച് വന്ന പതിനഞ്ചോളം പ്രഭാഷണങ്ങളുടെ മലയാള തർജ്ജമ.

ഈശ്വരൻ, ധർമ്മാധർമ്മം, വേദവിഷയം, ജന്മവിഷയം, സംസ്കാരവിഷയം, ഇതിഹാസ വിഷയം, നിത്യകർമ്മങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് യഥാർത്ഥ അറിവുതരുന്ന ‘പൂനാ പ്രവചനം ‘ എന്ന പുസ്തകം ആര്യസമാജ പ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം രാജൻ മീമാംസക് ആണ് തർജ്ജമ ചെയ്തിരിക്കുന്നത്.

പ്രസാധനവും വിതരണവും ആര്യസമാജം വെള്ളിനേഴി.
വില 200 രൂപ.
ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, +91 9446575923 (കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ)

You cannot copy content of this page