1921: മലബാറും ആര്യസമാജവും

   "ഈ റിപ്പോർട്ട് തരത്തിലും സ്വരത്തിലും വ്യത്യസ്തമാണ്. മറ്റു റിപ്പോർട്ടുകൾ ഹേതുവിൻ്റെ നേർക്ക് കണ്ണ് തിരിച്ചപ്പോൾ ഈ റിപ്പോർട്ട് പരിണാമത്തിൻ്റെ നേർക്ക് കണ്ണുനട്ടു. ചരിത്രത്തിൽ നിന്ന് പാഠം പഠിച്ച് സമൂഹത്തെ കരുപിടിപ്പിക്കുന്നവർ രണ്ടിനെയും സർവ്വംകഷമായി വിലയിരുത്തി ചിരസ്ഥായിയായ പരിഹാരമാർഗ്ഗം കണ്ടെത്തി നടപ്പിലാക്കുകയാണ് വേണ്ടത്.

  ഭൂലോകത്തിൽ എതാപത്തിനെയും തുടർന്ന്, ദുരിതനിവാരണ പ്രവർത്തനം നടത്തുക സാധാരണയാണ്. അതിനു അതാതിടത്തെ സർക്കാരും സർക്കാരിതരരും മുന്നോട്ടുവന്നതും സാധാരണയാണ്. മനുഷ്യർ സൃഷ്ടിച്ച കൃത്രിമവരമ്പുകളെല്ലാം വിസ്മരിക്കപ്പെടുക അത്തരം ദുഷ്‌ക്കാലങ്ങളിൽ സാധാരണയാണ്. അതുപ്രകാരം 1921 ലെ മാപ്പിളഹാലിളക്കത്തെ തുടർന്നു പലരും ദുരിതനിവാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ സാധാരണ ദുരിതങ്ങളും ഈ മഹാദുരിതവും തമ്മിൽ അപൂർവ്വമായ ഒരു വ്യത്യാസ

മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക് കണ്ണ് പതിഞ്ഞത് ആര്യസമാജത്തിൻ്റേതായിരുന്നു.

ആര്യസമാജത്തിൻ്റെ ശ്രദ്ധ മതപുനരധിവാസത്തിലേക്കു തിരിഞ്ഞു. ടിപ്പുവഴി നടന്ന സുന്നതീകരണകാലത്തിൽ നടക്കാത്ത ഒരു പ്രക്രിയയായിരുന്നു അത്.”
(ശ്രീ. ആർ. ഹരിയുടെ അവതാരികയിൽ നിന്ന്)

1921 ൽ മലബാറിൽ മാപ്പിളമാർ നടത്തിയ നരനായാട്ടിൻ്റെ ഒരു നേർക്കാഴ്ചയാണ് ഈ പുസ്തകം.
“Malabar Aur Aryasamaj” എന്ന ഹിന്ദി പതിപ്പിന് ശ്രീ. പി നാരായണൻ മലയാളം തർജ്ജമ നൽകിയ ഈ പുസ്തകം കണ്ണു നനയാതെ ഒരു മലയാളിക്കും വായിച്ചുപൂർത്തിയാക്കാനാവില്ല…. ഹിന്ദുവായിത്തന്നെ ജീവിച്ചുമരിക്കണമെന്ന അടിയുറച്ച വിശ്വാസത്തെ, ആത്മധൈര്യത്തെ വാൾ തലപ്പിന് മുന്നിൽ അടിയറവുവക്കേണ്ടിവന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിൻ്റെയും മനസ്സുകളിലെ വേദനയാണ്…. കണ്ണീരാണ് നമ്മുടെ ഇന്നത്തെ നിലനിൽപ്പ്.

ആര്യസമാജത്തിൻ്റെ അടിയന്തിര ഇടപെടലും ദുരിതനിവാരണ പ്രവർത്തനങ്ങളും പുനരധിവാസപ്രവർത്തനങ്ങളും മാപ്പിള ഹാലിളക്കത്തെ വേരോടെ പിഴുതെറിയാൻ സാധിച്ചു എന്നതാണ് ആശ്വാസം….
ആര്യസമാജം വെള്ളിനേഴി ആര്യസമാജത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പുസ്തകത്തിൻ്റെ വില 150 രൂപയാണ് (തപാൽ ചിലവ് പുറമെ).

പുസ്തകം ഓർഡർ ചെയ്യുന്നതിനും മറ്റു വിവരങ്ങൾക്കും 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ( രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ)

TEAM ARYA SAMAJAM KERALAM

You cannot copy content of this page