ഗുരുകുലങ്ങളുടെ അഖില ഭാരതീയ കൂട്ടായ്മയായ ഭാരതീയ ശിക്ഷൺ മണ്ഡൽ പാലക്കാട് വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വെച്ച് ശനിയാഴ്ച (26.11.2022) വൈകുന്നേരം 5 ന് പാലക്കാട് ജില്ലയിലെ ഗുരുകുലങ്ങളുടെ സംഗമമായ വേദഗുരുകുല സംഗമം നടന്നു. സാന്ദീപനി സാധനാലയം ചാരിറ്റമ്പിൾ & വെൽഫെയർ ട്രസ്റ്റ് ആയിരുന്നു യോഗത്തിന്റെ സഘാടകർ. മുഖ്യാതിഥി യായിരുന്ന ദേശീയ ഗുരുകുല യോജനാ പ്രമുഖ് ജമ്മു കശ്മീർ സ്വദേശിയായ പ്രോഫസർ രാമചന്ദ്ര ഭട്ട് കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസകിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ ഗുരുകുലങ്ങളിലെ ആചര്യന്മാരെയും ഈ യോഗത്തിൽ വെച്ച് ആദരിക്കുകയുണ്ടായി. കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരം ഗുരുകുലങ്ങളുടെ കൂട്ടായ്മക്ക് ശ്രമം നടന്നു വരുന്നു. പാലക്കാട് ജില്ലയിൽ തന്നെ ചെറുതും വലുതുമായ പതിനഞ്ചോളം ഗുരുകുലങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്.


