-സന്തോഷ്‌ സി.വി.

പുരാതന ഭാരതത്തിന്റെ ആത്മീയത, സാംസ്കാരിക സമ്പന്നത, സാങ്കേതിക വിദ്യ, ശാസ്ത്ര പുരോഗതി, കാർഷിക വികസനങ്ങൾ എന്നിവയിൽ മുഖ്യമായ പങ്കുവഹിച്ചിരുന്നത് ഗുരുകുല വിദ്യാഭ്യാസ പദ്ധതിയായിരുന്നു. ഋഷിമാർ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുകയും പിന്നീട് ആചാര്യന്മാരിലൂടെയും ഗുരുക്കന്മാരിലൂടെയും നിലനിന്നുവന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലുണ്ടായിരുന്ന മറ്റു വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു. ആത്മീയതക്ക് പുറമേ, ശാസ്ത്രസങ്കേതികവിദ്യകളും, വാസ്തുവിദ്യ, രസവിദ്യ (രസതന്ത്രം), വൈമാനികശാസ്ത്രം, വൈദ്യശാസ്ത്രം (ആയുർവേദം), ധനുർവേദം (ആയുധവിദ്യ), യോഗ, ശാസ്ത്രവിദ്യ, കൃഷികാര്യം എന്നിവയടങ്ങുന്ന വിദ്യാഭ്യാസ പദ്ധതി ഭാരതത്തെ ലോകഗുരു സ്ഥാനത്തെത്തിച്ചിരുന്നു. എന്നാൽ മഹാഭാരതയുദ്ധാനന്തരം സംഭവിച്ച ധർമ്മച്യുതിയുടെ ഭാഗമായി ഗുരുകുലങ്ങൾ നാശോന്മുഖമാവുകയും ഋഷിമാരുടേയും ഗുരുക്കന്മാരുടേയും പരമ്പര നഷ്ടമാവുകയും ചെയ്തു. പിന്നീട് തുടർന്നുവന്ന അരാജകത്വത്തിന്റെ ഫലമായി ഭാരതം പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുകയും അതോടൊപ്പം വിദേശികളുടെ അധിനിവേശവും ആക്രമണങ്ങളും ഭാരത സാമ്രാജ്യം തന്നെ ശിഥിലമാകാൻ കാരണമായി. സ്വാതന്ത്യാനന്തര ഭാരതത്തിലെ ഭരണാധികാരികളും ഈ വിദേശിങ്ങളുടെ ആശയങ്ങൾ ഉൾക്കൊണ്ടപ്പോൾ നമ്മുടെ സനാതന ശാസ്ത്രങ്ങൾ ഉദ്ധരിക്കപ്പെട്ടില്ല. ലോകഗുരുസ്ഥാനത്തേക്ക് വിണ്ടും ഭാരത മുയരണമെങ്കിൽ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള മുല്യവത്തായ വിദ്യഭ്യാസ സമ്പ്രദായം വളർന്നേ മതിയാകൂ. ഇത്തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പിൽ വരുത്തുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് *ആര്യസമാജം. ഋഷി ദയാനന്ദസരസ്വതി യുടെ വേദാധിഷ്ഠിതമായ ആശയങ്ങളെ ഉൾക്കൊണ്ട് ആര്യസമാജം ഭാരതത്തിൽ അങ്ങോളമിങ്ങോളം ഗുരുകുല വിദ്യാഭ്യാസം നടപ്പിൽ വരുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ അത്തരമൊരു ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ഏക
ഗുരുകുലമാണ് വെള്ളിനേഴി ആര്യാസമാജം നേതൃത്വം നൽകുന്ന ആൺ കുട്ടികൾക്കായുള്ള കാറൽമണ്ണ വേദഗുരുകുലവും പെൺകുട്ടികൾക്കായുള്ള ലേഖരാം കന്യാഗുരുകുലവും ഏതാനും ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ഇന്നിവിടെ പഠനം നടത്തുന്നുണ്ട്. തികച്ചും സേവന കാഴ്ചപ്പാടോടെ നടത്തുന്ന ഈ സ്ഥാപനങ്ങൾ എല്ലാ ധർമ്മപ്രേമികളും തന-മന -ധനാദികളാൽ തങ്ങളാലാവുന്ന സഹായങ്ങൾ ചെയ്തും കുട്ടികളെ ഗുരുകുലത്തിൽ ചേർന്ന് പഠിക്കാൻ പ്രേരിപ്പിച്ചും ഈ പ്രവർത്തനത്തിന് ഉർജ്ജം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എങ്കിൽ മാത്രമാണ് മേൽപ്പറഞ്ഞ വിഷയങ്ങൾ നമുക്ക് നേടിയെടുക്കുവാൻ സാധിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923 (കാലത്ത് 9 മണിമുതൽ വൈകുന്നേരം 5 മണി വരെ)
ഈമെയിൽ: vedagurukulamkerala@gmail.com
lekhramkanyagurukulam@gmail.com

dayanand200

vedamargam2025

aryasamajamkeralam

You cannot copy content of this page