വേദഗുരുകുലം എട്ടാം വാർഷികാഘോഷം 2024 ജനുവരി 26, 27 തീയതികളിൽ

കാറൽമണ്ണ വേദഗുരുകുലം എട്ടാം വാർഷികാഘോഷം 2024 ജനുവരി 26, 27 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ജനുവരി 26 ന്
കാലത്ത് 7 മണിക്ക് പൗർണമാസേഷ്ടി (ശ്രൗതയാഗങ്ങളുടെ മൂലരൂപമായ വിശേഷ യജ്ഞം), വൈകുന്നേരം 4 ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യ എന്നിവയും, 27 ന് പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സഭയിൽ പാണിനി മഹാവിദ്യാലയത്തിലെ പ്രധാനാചാര്യൻ ആചാര്യ പ്രദീപ് ശാസ്ത്രി, ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി. കെ. രജനി, സ്വാമി ആശുതോഷ് ജി പരിവ്രാജക്, ശ്രീ. ബലേശ്വർ മുനി, ശ്രീ, സൂരജ് പ്രകാശ് കുമാർ, ശ്രീ. ആദിത്യ മുനി തുടങ്ങിയവർ മുഖ്യഅതിഥികളായിരിക്കും. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന “ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു?” എന്ന പുസ്തകത്തിൻ്റെ പ്രകാശനം, വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വേദപഠന ക്ലാസ്സുകളിലെ പരീക്ഷാ പ്രമാണപത്രവിതരണം, ഗോ ആധാരിത ഉൽപന്നങ്ങളുടെ നിർമ്മാണ ഉദ്ഘാടനം, ലേഖരാം ഫൗണ്ടേഷൻ വർഷം തോറും നടത്തിവരുന്ന ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് വിതരണം, ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഈ ധന്യനിമിഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

TEAM VEDA GURUKULAM

You cannot copy content of this page