മഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് 30-34 വർഷം കൊണ്ട് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്.

  1. മൂന്ന് വർഷം കൊണ്ട് വർണ്ണോച്ചാരണ ശിക്ഷ, അഷ്ടാധ്യായി മുതൽ മഹാഭാഷ്യം വരെയുള്ള സമ്പൂർണ വ്യാകരണ ശാസ്ത്രം.
  2. ആറു മുതൽ 8 വർഷം കൊണ്ട് നിഘണ്ടു, നിരുക്തം എന്നിവയുടെ അധ്യയനം.
  3. നാലു മാസം കൊണ്ട് ഛന്ദ ശാസ്ത്രം.
  4. ഒരു വർഷം കൊണ്ട് മനുസ്മൃതി, വാല്മീകി രാമായണം, മഹാഭാരതത്തിൽ അടങ്ങിയ വിദുരനീതി.
  5. രണ്ടു വർഷം കൊണ്ട് സമ്പൂർണ ദർശന ശാസ്ത്രം. ഇതിൽ വേദാന്ത ദർശനത്തിനു മുമ്പ് ദശോപനിഷത്തുകളുടെ സമ്പൂർണ അധ്യയനം.
  6. ആറു വർഷം കൊണ്ട് നാലു ബ്രാഹ്മണഗ്രന്ഥങ്ങളുടേയും അധ്യയനം, ഇതോടൊപ്പം വേദങ്ങളുടെ സ്വരം, ശബ്ദം, അർത്ഥം, അവയുടെ സംബന്ധം അഥവാ ക്രിയകളുടെ അധ്യയനം.
  7. നാലു വർഷം കൊണ്ട് ചരകം, സുശ്രുതം തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങളുടെ അധ്യയനം.
  8. രണ്ടു വർഷം കൊണ്ട് ധനുർവേദം.
  9. രണ്ടു വർഷം കൊണ്ട് ഗാന്ധർവ വേദം.
  10. രണ്ടു വർഷം കൊണ്ട് അർത്ഥ വേദം.
  11. രണ്ടു വർഷം കൊണ്ട് ജ്യോതിഷ ശാസ്ത്രം – സൂര്യസിദ്ധാന്താദി ഗ്രന്ഥങ്ങളുടെ അധ്യയനം.
  12. ഒരു വർഷം കൊണ്ട് യന്ത്രകല, ശില്പവിദ്യ എന്നിവയുടെ അധ്യയനം.

മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്. സാംഗോപാങ്ഗം വേദപഠനംപൂർണ്ണമായി നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതിയുമായി മുന്നോട്ടു പോകാം.

എന്നാൽ മനുഷ്യായുസ്സും കാര്യപ്രാപ്തിയും കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇത്രയും സമയം ആർഷ പഠനത്തിന് നൽകാൻ സാധിക്കാതെ വരുന്നവർ ഏറ്റവും ചുരുങ്ങിയത് 5 വർഷം എങ്കിലും പൂർണ്ണമായി ഈ ആർഷ പഠനം നടത്താൻ തയ്യാറാണെങ്കിൽ പതഞ്ജലി മഹർഷിയുടെ മഹാഭാഷ്യം അടക്കമുള്ള മുഖ്യ ബിന്ദുക്കൾ ഹൃദിസ്ഥമാക്കാൻ സാധിക്കും.

കാറൽമണ്ണ വേദഗുരുകുലം ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ഉള്ള ആർഷപഠനം നടത്താൻ സൗകര്യം ഒരുക്കുന്നു. താല്പര്യമുള്ളവർ ഈ

https://docs.google.com/forms/d/e/1FAIpQLScWJkEF4bNmr0OKVexe2GPYkiGdrw7M7QeJSeEi-SWnM-Nuwg/viewform?usp=pp_url

ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ)

TEAM. VEDA GURUKULAM, KARALMANNA

You cannot copy content of this page