വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2024 ഡിസംബർ 23 ന് കാലത്ത് വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ മാധവന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടിയിൽ ഡോ. രവിദീൻ രാംസമൂജ്, (ആര്യസമാജ്, അമേരിക്ക), മാതാ സത്യപ്രിയാനന്ദ സരസ്വതി (മഠാധിപതി
നിത്യാനന്ദ ആശ്രമം
മണ്ണമ്പറ്റ ശ്രീകൃഷ്ണപുരം) എന്നിവർ മുഖ്യ അതിഥികളായിരുന്നു. ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ
എം. രാജൻ മീമാംസക് എല്ലാവർക്കും സ്വാഗതമാശംസിച്ചു. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മനുസ്മൃതിയെ അറിയുക, ഋഗ്വേദം ഒരു സരളപരിചയം, കേരളീയ വൈദിക പഞ്ചാംഗം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. രവിദീൻ രാംസമൂജ്, മാതാ സത്യ പ്രിയാനന്ദ സരസ്വതി എന്നിവർ നിർവഹിച്ചു. ഡോ. ശശികുമാർ നെച്ചിയിൽ എം. ഡി (ആയു.), ആചാര്യ അഖിലേഷ് ആര്യ (പ്രധാനാചാര്യൻ, വേദഗുരുകുലം), ശ്രീ. കെ. കെ. ജയൻ ആര്യ (അധ്യക്ഷൻ, ആര്യസമാജം പെരുമ്പാവൂർ), ശ്രീ. ആദിത്യമുനി (ഋഷി ഉദ്യാൻ, അജ്‌മേർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ആര്യസമാജം മെഡിക്കൽ ഗ്രാന്റ് വിതരണവും നടന്നു. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ദയാനന്ദ സന്ദേശം മാസികയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ കലാ-കായിക പ്രകടനങ്ങൾ നടന്നു. ഗുരുകുലം കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ നന്ദിപ്രകാശനം നടത്തി. ആര്യജഗത്തിലെ സന്യാസിവര്യന്മാരും ഉന്നത പണ്‌ഡിതരും ചടങ്ങിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയോടെ വാർഷികാഘോഷം വളരെ ഭംഗിയായി അവസാനിച്ചു.








