ഇന്ന് (09.07.2023) ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ആരംഭിച്ച ചടങ്ങ് റിട്ട. കേണൽ നാരായണൻ്റെ അദ്ധ്യക്ഷതയിൽ വേദമാർഗ്ഗം 2025 സംസ്ഥാന അദ്ധ്യക്ഷനും, കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. ഉണ്ണികൃഷ്ണൻ (വേദ മാർഗ്ഗം 2025 സംസ്ഥാന സഹ സംയോജകൻ) സ്വാഗതവും, ശ്രീ. എം. പി. മോഹൻദാസ് മാസ്റ്റർ (IRDC, ഡയറക്ടർ), ആചാര്യ വിശ്വശ്രവസ് (കാറൽമണ്ണ വേദഗുരുകുലം പ്രധാനാചാര്യൻ) എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. രാധാകൃഷ്ണൻ കോട്ടയിൽ (വേദ മാർഗ്ഗം 2025 കോട്ടപ്പുറം സംയോജകൻ) നന്ദിപ്രകാശനം ചെയ്തു. അതിനുശേഷം സന്ധ്യാവന്ദനം ക്ലാസ് നടന്നു. എല്ലാ ഞായറാഴ്ചകളിലും കാലത്ത് 7 മണി മുതൽ 8 മണി വരെ ക്ലാസ്സുകൾഉണ്ടായിരിക്കും.
dayanand200
vedamargam2025
aryasamajamkeralam



TEAM VEDA MARGAM 2025