മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” ഇന്ന് (2023 നവംബർ 12) കാലത്ത് 9 മണിക്ക് ശ്രീ . ഭരതൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ. രാംശക്തി പി. കെ ഉദ്ഘാടനം ചെയ്തു. മഹർഷി ദയാനന്ദസരസ്വതി നിർവാണദിനത്തോടനു ബന്ധിച്ച് അനുസ്മരണവും നടന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) ആര്യസമാജം എന്ത്? എന്തിന്? എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ശ്രീ. ഷാബു പ്രസാദ് (ഗ്രന്ഥകർത്താവ്, സാമൂഹിക നിരീക്ഷകൻ) ഭാരതചരിത്രത്തിലെ ഇരുളടഞ്ഞ നാൾവഴികൾ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. ശ്രീ. രാമനാരായണ ശർമ്മ, ശ്രീ. കാമ്പ്രത്ത് ഭാസ്കരക്കുറുപ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീ. രാഘവൻ പാറോൽ സ്വാഗതവും, ശ്രീ. വി. കെ. സന്തോഷ്‌ (വേദമാർഗ്ഗം 2025 സംസ്ഥാന സംയോജകൻ) ആശംസകളും അറിയിച്ചു. ശ്രീ. ഹർഷൻ വി.കെ നന്ദിയും പ്രകാശിപ്പിച്ചു.

#dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page